Sanjay Dutt , fan, gift, rejects, Nishi , bank savings, valuables, refused,   Bollywood star  ,   Nishi Harishchandra Tripathi,  Mumbai-based woman , Dutt's films, died ,January,bank ,informed ,Dutt ,Tripathi , money
in

ആരാധിക നൽകിയ കോടികൾ മൂല്യമുള്ള സ്വത്ത് സഞ്ജയ് ദത്ത് നിരസിച്ചു

മുബൈ: ആരാധിക നൽകിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ( Sanjay Dutt ) നിരസിച്ചു. ജനുവരിയിൽ അന്തരിച്ച 62കാരിയായ നിഷി ഹരിശ്ചന്ദ്ര ത്രിപാഠി എന്ന സഞ്ജയ് ദത്തിന്റെ കടുത്ത ആരാധികയാണ് തന്റെ കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുവകകൾ തന്റെ പ്രിയ താരത്തിനായി നീക്കിവച്ചത്.

നിഷി എന്ന ആരാധിക അവരുടെ ബാങ്ക് സേവിങ് ഉൾപ്പെടെയുള്ള സ്വത്തുക്കളുടെ അവകാശിയായി സഞ്ജയ് ദത്തിനെ തിരഞ്ഞെടുത്തിരുന്നു എന്ന് ബാങ്ക് ജീവനക്കാർ താരത്തെ വിളിച്ച് അറിയിച്ചപ്പോൾ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഞെട്ടി. താൻ ഇതുവരെ നേരിൽക്കണ്ടിട്ടില്ലാത്ത യശഃശരീരയായ നിഷിയുടെ വിയോഗത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.

എന്നാൽ ആരാധിക തനിക്കായി മാറ്റി വച്ച സ്വത്തുക്കൾ ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിഷിയുടെ സ്വത്തുവകകളുടെ യഥാർത്ഥ അവകാശികൾ അവരുടെ കുടുംബാംഗങ്ങളാണെന്നും അദ്ദേഹം അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരി 29-നാണ് മലബാര്‍ ഹില്ലിലെ താമസക്കാരിയായ നിഷി അന്തരിച്ചത്. മരണശേഷം തന്റെ സ്വത്തുക്കൾ സഞ്ജയ് ദത്തിന് നല്‍കുന്നത് സംബന്ധിച്ച്‌ നിരവധി തവണ നിഷി ബാങ്ക് ഓഫ് ബറോഡയുടെ വാൽകേശ്വർ ശാഖയിലേയ്ക്ക് കത്തെഴുതിയിരുന്നു.

എണ്‍പതുകാരിയായ അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പമാണ് മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റിൽ നിഷി കഴിഞ്ഞിരുന്നത്. ഈ ഫ്ലാറ്റ് അടക്കമുള്ള സ്വത്തുക്കളാണ് നിഷി തന്റെ ഒസ്യത്തിൽ സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതി വച്ചത്.

മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവര്‍ തന്റെ സ്വത്ത് ദത്തിനായി എഴുതിവച്ചതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എന്നാല്‍, നിഷിയുടെ സമ്പാദ്യത്തിൽ നിന്നും ഒരു ചില്ലിക്കാശു പോലും തനിക്ക് വേണ്ടെന്ന് സഞ്ജയ് ദത്ത് വ്യക്തമാക്കിയതോടെ അധികൃതർ തുടർ നടപടികൾ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ്.

Sanjay Dutt , fan, gift, rejects, Nishi , bank savings, valuables, refused,   Bollywood star  ,   Nishi Harishchandra Tripathi,  Mumbai-based woman , Dutt's films, died ,January,bank ,informed ,Dutt ,Tripathi , money

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

ഷുഹൈബ് വധം: വിമർശനവുമായി ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

Thiruvanchoor , grenade, kerala assembly , Thiruvanchoor Radhakrishnan , MLA, Pinarayi, protest, police, police raj, students, march, strike,

നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍; രൂക്ഷ പ്രതിഷേധവുമായി ഭരണപക്ഷം