sanjay dutt,The Good Maharaja
in , ,

ഭൂമിയ്ക്ക് ശേഷം ഗുഡ് മഹാരാജയായി സഞ്ജയ് ദത്ത്

‘ഭൂമി’യുടെ ( bhumi ) ചിത്രീകരണം പൂർത്തിയായതിന് പുറകെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിക്കാനൊരുങ്ങുകയാണ് സഞ്ജയ് ദത്ത് ( sanjay dutt ). ‘ദി ഗുഡ് മഹാരാജ’ ( the good maharaja ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിലൂടെ രാജകീയമായ വേഷത്തിലാണ് താരം പ്രത്യക്ഷപ്പടുന്നതെന്ന് വ്യക്തമായി. ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ ഒമങ് കുമാർ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

ബ്രിട്ടീഷ് ഭരണകാലത്ത് നവനഗറിലെ ഭരണാധികാരിയായിരുന്ന മഹാരാജാവ് ജം സാഹിബ് ദിഗ്‌വിജയ് സിംഹ്ജി രഞ്ജിത് സിംഹ്ജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘ദി ഗുഡ് മഹാരാജ’. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത് ഈ ഭരണാധികാരിയുടെ യശസ്സുയർത്തുകയുണ്ടായി.

ആഭരണങ്ങളാൽ അലങ്കരിക്കപ്പെട്ട ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന സഞ്ജയ് ദത്തിന്റെ ചിത്രം ആരാധകർക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. തന്റെ ചലച്ചിത്ര ജീവിതത്തിൽ ആദ്യമായാണ് അദ്ദേഹം ചരിത്ര വേഷം കൈകാര്യം ചെയ്യുന്നത് എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗംഭീരമായ മീശയുമായി നിൽക്കുന്ന പോസ്റ്ററിൽ നിന്നും കഥാപാത്രത്തിനോട് പൂർണമായും നീതി പുലർത്തുന്ന പ്രകടനമായിരിക്കും സഞ്ജയ് ദത്തിന്റേതെന്ന് അനുമാനിക്കാം.

സഞ്ജയ് ദത്തിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷവാനാണെന്നും ചലച്ചിത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ചരിത്രത്തിൽ അത്യധികം ശ്രദ്ധയോടെ തങ്ങൾ ഗവേഷണം നടത്തിയിട്ടുണ്ടന്നും സംവിധായകൻ ഒമംഗ് കുമാർ വ്യക്തമാക്കി. സംവിധായകൻ തന്റെ സഹായിക്കൾക്കൊപ്പം ഒന്നര വർഷത്തോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ചിത്രീകരണത്തിന് തയ്യാറെടുത്തിരിക്കുന്നത്.bhoomi-sanjay-poster-blivenews.com

പല സ്ഥലങ്ങളിലും ചിത്രീകരണാനുമതിക്കായി സർക്കാർ ഉദ്യോഗസ്ഥരെ സമീപിക്കുകയുമുണ്ടായി. സൃഷ്ടിപരമായ സ്വാതന്ത്ര്യം സ്വീകരിക്കേണ്ടി വരുമെങ്കിലും സംഭവങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാൻ പരിശ്രമിക്കുമെന്നും സംവിധായകൻ ഉറപ്പ് നൽകുന്നു.

സഞ്ജയ് ദത്തിന്റെ ചിത്രത്തിന് രാജകീയ പരിവേഷമുണ്ടെന്നും തങ്ങൾ അതിനായി ലുക്ക് ടെസ്റ്റുകൾ നടത്തുകയുണ്ടായെന്നും നിർമാതാവ് സന്ദീപ് സിംഗ് വ്യക്തമാക്കി. അതേസമയം ഒമങ് – സഞ്ജയ് കൂട്ടുകെട്ടിൽ പൂർത്തിയായ ‘ഭൂമി’ സെപ്തംബര് 22-ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

ബോളിവുഡിലേക്കുള്ള സഞ്ജയ് ദത്തിന്റെ തിരിച്ചു വരവ് കൂടിയാണ് ‘ഭൂമി’.അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം വികാരത്തിനും പ്രതികാരത്തിനും പ്രദാനം നൽകിയാണ് ഒരുങ്ങുന്നത്. അദിതി റാവോ ഹൈദരി, സിദ്ധാന്ത് ഗുപ്ത എന്നിവരാണ് ഭൂമിയിലെ മറ്റ് പ്രധാന താരങ്ങൾ.

https://www.youtube.com/watch?v=AgiFCRU0MXg

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

uma bharati, union ministers, resigned

ഉമ ഭാരതിയടക്കം അഞ്ച് കേന്ദ്ര മന്ത്രിമാർ കൂടി രാജിവച്ചു