in ,

അതിയന്നൂരിൽ ഹരിതസമൃദ്ധി; ഉൽപ്പാദിപ്പിച്ചത് 1,15,015 വൃക്ഷത്തൈകൾ 

അതിയന്നൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ ബ്ലോക്കിലെ വിവിധ കാർഷിക നഴ്‌സറികളിലായി ഈ വർഷം ഉൽപ്പാദിപ്പിച്ചത് 1,15,015 വൃക്ഷത്തൈകൾ.

ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്‌കൂളുകളിലും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും റോഡിന്റെ പാതയോരങ്ങളിലും ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൈകൾ ഉൽപ്പാദിപ്പിച്ചത്. അറുപതു നഴ്‌സറികൾ രൂപീകരിച്ചിട്ടുണ്ട്.

പരിസ്ഥിതി ദിനത്തിൽ ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളിൽ 14,534 വൃക്ഷത്തെകൾ വിതരണം ചെയ്തു.  പഞ്ചായത്തുകളിൽ ലഭ്യമായ പൊതുസ്വകാര്യ ഭൂമികളിൽ പരമാവധി തൈകൾ വച്ചുപിടിപ്പിക്കുമെന്ന് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കശുമാവ്, മാവ്, പ്ലാവ്, പേര, സപ്പോട്ട, കുടംപുളി, വേപ്പ്, നെല്ലി, മുരിങ്ങ, കറിവേപ്പ്, പുളി, സീതപ്പഴം, മന്ദാരം, മഹാഗണി, പപ്പായ, ചാമ്പക്ക, മൾബറി, പതിമുഖം, മാഞ്ചിയം, അശോകതെറ്റി, നൊച്ചി, ജാതിക്ക, തേക്ക്, ഞാവൽ, ചതുരപുളി, മാതളം, നാരകം, ആഞ്ഞിലി, പുളിഞ്ചിക്ക, കുരുമുളക്, മുട്ടപ്പഴം, കൊക്കോ, അഗസ്തി, പിണർ, കാര, മഞ്ചാടി, പുളി, വാക, ആടലോടകം, വയണ, ആനമുന്തിരി എന്നിവയുടെ തൈകളാണ് നിലവിൽ ബ്ലോക്കിലെ നഴ്‌സറികളിൽ ഉൽപ്പാദിപ്പിക്കുന്നത്.

ഗ്രോബാഗ് തിരിനന’യിൽ വെള്ളനാടിന് നൂറുമേനി  

വെള്ളനാട്: ജലം ഒട്ടും പാഴാക്കാതെയുള്ള കൃഷി രീതിയായ തിരിനന (ഡ്രിപ്പ് ഇറിഗേഷൻ) പ്രോത്സാഹിപ്പിക്കാനായി വെളളനാട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ‘ഗ്രോബാഗ് തിരിനന’ പദ്ധതി വിജയകരം.

19 ലക്ഷം രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ച് ആരംഭിച്ച പദ്ധതിയിൽ ബ്ലോക്കിന് കീഴിലെ സ്‌കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ, പോലീസ് സ്റ്റേഷൻ, ട്രഷറി, ഉൾപ്പടെയുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രോബാഗ് വയ്ക്കാൻ 8,000 രൂപയാണ് ഓരോ സ്ഥാപനങ്ങൾക്കും മുതൽ മുടക്ക് വേണ്ടി വന്നത്. ഇതിൽ 6,000 രൂപ പഞ്ചായത്ത് സബ്‌സിഡിയായി നൽകിയതായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി പറഞ്ഞു.

പദ്ധതി പ്രകാരം പച്ചക്കറി ചെടികളോടു കൂടിയ ഗ്രോബാഗുകൾ, തിരി നനയ്ക്ക് ആവശ്യമായ തിരി, പി.വി.സി. പൈപ്പ് എന്നിവ ഉൾപ്പെട്ട യൂണിറ്റ് ഒന്നിന് ഉപഭോക്താവിന് 2000 രൂപയാണ് ചെലവ് വരുന്നത്. ഓരോ ഗോബാഗിന് മുകളിലും പി.വി.സി. പൈപ്പ് ഘടിപ്പിച്ച് അതിലൂടെ തിരി ബാഗിലേക്ക് ഇറക്കും. പൈപ്പിലേക്ക് ഒഴിക്കുന്ന വെള്ളം തിരിയിലൂടെ തുള്ളി തുള്ളിയായി ഓരോ ബാഗിലുമെത്തും. ഇതിലൂടെ ദിവസം മുഴുവൻ ചെടികൾക്ക് വെള്ളം ലഭിക്കുന്നതിനൊപ്പം ധാരാളം ജലവും സമയവും ലാഭിക്കാനാകും.

എല്ലാ സർക്കാർ ഓഫീസുകളിലും പദ്ധതി വിജയകരമാണെന്നും കൂടുതൽ പേർ ഗ്രോബാഗ് തിരിനനയെപ്പറ്റി അന്വേഷിച്ചറിഞ്ഞ് എത്തുന്നതായും പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായ കൃഷി അസിസ്റ്റൻറ് ഡയറക്ടർ മല്ലികാദേവി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

AMMA, Lal, Mukesh, media freedom,journalists,  Gauri, 

അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു

ചീഫ് സെക്രട്ടറി:  ടോം ജോസിന്റെ നിയമനത്തെ വിമർശിച്ച് ബിജെപി