in

സർഫാസി: നിയമസഭയുടെ പ്രത്യേക സമിതിയെ സ്വാഗതം ചെയ്ത്  വി.എം.സുധീരൻ

തിരുവനന്തപുരം: നിയമഭീകരതയുടെ പ്രതീകമായ സർഫാസി നിയമത്തിൻ്റെ കുരുക്കിൽ പെട്ട് കടക്കെണിയിലായവരുടേയും ജപ്തിഭീഷണി നേരിടുന്നവരുടേയും പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിക്കുന്നതിന് സംസ്ഥാന നിയമസഭയുടെ ഒരു പ്രത്യേക സമിതി രൂപീകരിക്കപ്പെട്ടത് അങ്ങേയറ്റം സ്വാഗതാർഹമാണ്, എന്ന് മുതിർന്ന കോൺഗ്രസ്സ്  നേതാവ് വി എം സുധീരൻ പറഞ്ഞു.

ഈ ആശയം ശ്രദ്ധയിൽ പെടുത്തിയ ഉടനെ തന്നെ അതീവ താല്പര്യത്തോടെ നടപടി സ്വീകരിച്ച സ്പീക്കർ ശ്രീരാമകൃഷ്ണനോടും അനുകൂലമായും ക്രിയാത്മകമായും പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും അതിയായ കൃതജ്ഞത രേഖപ്പെടുത്തുന്നു, അദ്ദേഹം പറഞ്ഞു.

തങ്ങളിലർപ്പിക്കപ്പെട്ട വലിയ ഉത്തരവാദിത്തം  ഫലപ്രദമായി നിർവ്വഹിച്ച് കടക്കെണിയിലായവരും ജപ്തിഭീഷണി നേരിടുന്നവരുമായ കർഷകരുൾപ്പടെയുള്ള സാധാരണ ജനങ്ങൾക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കാൻ പുതുതായി രൂപീകരിക്കപ്പെട്ട ഈ സമിതിക്ക് സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു, സുധീരൻ കൂട്ടിച്ചേർത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്ട്രിംഗ് ലൂപ്പ്: തറിയില്‍ തീര്‍ത്ത സംഗീത വിസ്മയം 

അനിത ദുബേ: ബിനാലെയുടെ ആദ്യ വനിതാ ക്യൂറേറ്റർ