in

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെ ( Saseendran ) കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി ( petition ). കേസ് വിവാദമായതിനെ തുടർന്ന് നേരത്തെ മന്ത്രിസ്ഥാനം രാജി വച്ച ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി നാളെ ഈ ഹര്‍ജി പരിഗണിക്കും.

ശശീന്ദ്രൻ ആരോപണവിധേയനായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയ സാമൂഹിക പ്രവര്‍ത്തകയായ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്.

കേസിൽ മാധ്യമപ്രവർത്തകയായ പരാതിക്കാരിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. മറ്റ് സാക്ഷിമൊഴികളും രേഖകളും പരിഗണിച്ചിട്ടില്ലെന്നും അവ കൂടി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

എകെ ശശീന്ദ്രന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണെന്നും അതിനാൽ ഇത്തരക്കാര്‍ക്കെതിരെയുള്ള പരാതികള്‍ ഈ രീതിയില്‍ തീര്‍പ്പാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്ന ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു.

ജനുവരി 27-നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. തുടർന്ന് കുറ്റവുമുക്തനാക്കപ്പെട്ട ശശീന്ദ്രന് വീണ്ടും മന്ത്രിപദത്തിലേക്കുള്ള വഴി തുറക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Google Clips Camera , artificial intelligence , market, small device , right picture, company ,device, camera ,costs $249 , free shipping, Google , customers , notification , Engadget, February , company ,

കൃത്രിമബുദ്ധിയുള്ള ഗൂഗിൾ ക്ലിപ്‌സ് ക്യാമറ ഉടൻ വിപണിയിലെത്തുന്നു

ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

ഓഖി: തിരുവനന്തപുരത്തെ ധനസഹായ വിതരണം നാളെ