k p sasikala, speech, case, police
in ,

വിദ്വേഷപ്രസംഗം: കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ (sasikala) ഐ.പി.സി 153 പ്രകാരം കേസെടുത്തു. എറണാകുളം വടക്കന്‍ പറവൂര്‍ പോലീസും കോഴിക്കോട്ടെ കസബ പോലീസുമാണ് കേസെടുത്തത്.

ശശികല വെള്ളിയാഴ്ച്ച നടത്തിയ പ്രസംഗം വിവാദമായിരുന്നു. മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ശശികല പറവൂരില്‍ വച്ച് പ്രസംഗിച്ചു എന്നാണ് ആരോപണം. വി.ഡി.സതീശന്‍ എം.എല്‍.എയുടെയും ഡി.വൈ.എഫ്.ഐയുടേയും പരാതിയെ തുടർന്നാണ് ശശികലയ്‌ക്കെതിരെ കേസെടുത്തത്.

ഹിന്ദു ഐക്യവേദി ആര്‍.വി ബാബുവിന് എതിരെയും കേസെടുത്തിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാന റാലി ഉദ്ഘാടനം ചെയ്ത് ശശികല നടത്തിയ പ്രസംഗത്തിൽ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വിവാദ പരാമർശമുണ്ടായത്.

പ്രസംഗം വിവാദമായതിനെ തുടർന്ന് കേസ് എടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിൽ കോണ്‍ഗ്രസ്സാണെന്ന് ശശികല വ്യക്തമായി പരാമര്‍ശിച്ചിരുന്നു. 2006-ല്‍ ശശികല മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിനെതിരെ കസബ പോലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

brain power

തലച്ചോറിനെ കൂടുതൽ സ്മാർട്ടാക്കാൻ ചില ഉപായങ്ങൾ

better sleep-bedroom-pet

സുഖനിദ്രയ്ക്ക് വളർത്തുമൃഗങ്ങളുടെ കൂട്ട് അനുയോജ്യമോ?