Sathyan Anthikad ,Sreenivasan, fahadh
in , ,

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു

മലയാളികളുടെ പ്രിയ സംവിധായകൻ സത്യന്‍ അന്തിക്കാടും (Sathyan Anthikad ) ബഹുമുഖപ്രതിഭയായ ശ്രീനിവാസനും (Sreenivasan) വീണ്ടും ഒന്നിക്കുന്നു. മലയാള ചലച്ചിത്ര ലോകത്ത് സൂപ്പര്‍ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഈ കൂട്ടുകാർ വീണ്ടും മറ്റൊരു ചിത്രവുമായി വരുന്ന വാർത്ത കുടുംബ പ്രേക്ഷകർക്ക് വളരെയധികം സന്തോഷമേകുമെന്നതിൽ സംശയമില്ല.

2002-ല്‍ പുറത്തിറങ്ങിയ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പല പ്രോജക്റ്റുകളെ പറ്റി ചിന്തിച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. എന്നാലിപ്പോൾ മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യടിപ്പിച്ചും ഒരു പിടി നല്ല ചിത്രങ്ങളൊരുക്കിയ സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും യാഥാർഥ്യമാകുന്നു.

പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ യുവപ്രേക്ഷകരുടെ പ്രിയതാരമായ ഫഹദ് ഫാസിലാണ് നായകനാകുന്നത്. ശ്രീനിയുടെയും സത്യന്റെയും അടുത്ത ചിത്രത്തിൽ മോഹന്‍ലാൽ നായകനാകുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മോഹന്‍ലാലിന് അനുയോജ്യമായ കഥയും കഥാപാത്രവും രൂപപ്പെടാത്തതിനാല്‍ ആ പ്രോജക്‌ട് ഉപേക്ഷിച്ചു എന്നാണ് സൂചന.

nadodikkattu‘നാടോടിക്കാറ്റ്’ സീരീസിലെ നാലാം ഭാഗത്തിനായി ശ്രീനിവാസനും സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാലത് താല്‍ക്കാലികമായി ഉപേക്ഷിച്ചതായി പിന്നീട് സത്യന്‍ അന്തിക്കാട് തന്നെ വെളിപ്പെടുത്തിയിരുന്നു.

സത്യന്‍ ശ്രീനി ടീമിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിച്ച് വിഷുവിന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫഹദ് ഫാസിൽ മണിരത്നത്തിന്റെ ചിത്രവുമായി ബന്ധപ്പെട്ട് ജനുവരിയിൽ തിരക്കിലായിരിക്കും.

അതിനാൽ ചിത്രീകരണം എന്ന് തുടങ്ങും എന്നതിനെ സംബന്ധിച്ച് ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. എന്തായാലും സത്യന്‍ ശ്രീനി ടീമിന്റെ നല്ലൊരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

Skill Connect

യുവപ്രതിഭകൾക്കായി സ്‌കില്‍ കണക്ട് മത്സരം