സൗദി വനിതകൾക്ക് സ്‌റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിക്കുന്നു

Saudi Arabia , let ,women , sports stadiums,

റിയാദ്: സൗദി വനിതകൾക്ക് (Saudi women) കൂടുതല്‍ ഇളവുകള്‍ നൽകുന്ന ചരിത്രപരമായ നടപടിയുമായി വീണ്ടും സൗദി അറേബ്യ (Saudi Arabia) രംഗത്തെത്തി. അടുത്ത വര്‍ഷം മുതൽ സൗദി വനിതകൾക്കും സ്‌റ്റേഡിയങ്ങളിൽ (sports stadiums) പ്രവേശനം അനുവദിക്കുമെന്ന് ഭരണകൂടം അറിയിച്ചു.

ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ 2018 മുതല്‍ മത്സരങ്ങള്‍ കാണാന്‍ സൗദി വനിതകൾക്കും അവസരമൊരുക്കുമെന്ന് സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആദ്യഘട്ടത്തില്‍ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്ട്‌സ് സിറ്റി, ദമാമിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സ്ത്രീകളെ പ്രവേശിപ്പിക്കുക.

ഫുട്‌ബോള്‍ ഗാലറിയുടെ പതിനഞ്ചു ശതമാനം സ്ഥലം ഫാമിലി സ്റ്റാന്‍ഡ് ആക്കി മാറ്റി സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കുവാനാണ് സ്‌പോര്‍ട്‌സ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട മൂന്ന് സ്റ്റേഡിയങ്ങളിലും റെസ്റ്റോറന്റുകള്‍, കഫേ, മോണിറ്റര്‍ സ്‌ക്രീനുകള്‍ എന്നിവ ഘടിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

Saudi Arabia , let ,women , sports stadiums,കഴിഞ്ഞ ദേശീയ ദിനാഘോഷത്തില്‍ സൗദിയിലെ സ്‌റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.
സൗദി ചരിത്രത്തെ കുറിച്ച് നടന്ന സംഗീത പരിപാടി ആസ്വദിക്കുവാനുള്ള അവസരമാണ് അന്ന് വനിതകൾക്ക് നൽകിയത്.

തൊട്ടുപിന്നാലെ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസന്‍സിന് അനുമതിയും നൽകിയിരുന്നു. അടുത്ത വര്‍ഷം ജൂണ്‍ മുതലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്.

ഇതിനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കാനായി നിരവധി ഡ്രൈവിങ് സ്‌കൂളുകളാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോടികളുടെ നഗരവികസന പദ്ധതികള്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. മിതവാദ ഇസ്ലാമിലേക്ക് തങ്ങള്‍ തിരിച്ചുപോകുകയാണെന്ന് കഴിഞ്ഞ ബുധനാഴ്ച്ച കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു.

ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സിനിമാ തിയേറ്ററുകളും നാടക കേന്ദ്രങ്ങളും അധികം വൈകാതെ സൗദിയിൽ നിലവിൽ വരാൻ സാധ്യതയുണ്ടെന്നാണ് സൂചന.Saudi Arabia , let ,women , sports stadiums,

രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും 30 വയസില്‍ താഴെയുള്ളവരാണെന്നും അവരുടെ ഇഷ്ടങ്ങള്‍ പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചിരുന്നു.

എന്നാൽ സ്ത്രീകള്‍ തനിച്ച് പുറത്തു പോകുന്നതിനുള്ള വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൂടാതെ സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച നിബന്ധനകളിലും ഇളവ് നല്‍കിയിട്ടില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

CPM, training centre, Chief minister,

കേരളത്തിൽ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്: മുഖ്യമന്ത്രി

Golmaal Again, 203 crore club

ഗോല്‍മാല്‍ എഗൈന്‍ 200 കോടി ക്ലബ്ബിലേക്ക്