ഒരു ഗ്രാമം ഭൂപടത്തിൽ ഇല്ലാതാവുകയാണ് 

പരിസ്ഥിതിക്ക് കനത്ത ആഘാതം തീർത്ത് ഒരു ഗ്രാമത്തെ കടലിൽ മുക്കി കൊല്ലുമ്പോൾ നിശബ്ദരായി അത് കണ്ടിരിക്കാൻ ആർക്കും അവകാശമില്ലെന്നാണ് സോഷ്യൽ മീഡിയ കാമ്പയിൻ ഓർമപ്പെടുത്തുന്നത്. പ്രളയ ദുരന്തത്തിൽ ആലപ്പാട്ടെ മൽസ്യ തൊഴിലാളികൾ ചെയ്ത ഉദാത്തമായ  സേവനങ്ങളെ  ഓർമപ്പെടുത്തി “കൈ പിടിച്ചുയർത്തിയ കടലിന്റെ മക്കൾക്കൊപ്പം”  നില്ക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററുകൾ വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ് ബുക്കിലൂടെയും ഷെയർ ചെയ്യുന്നുണ്ട്. ഖനനം മൂലം കടലെടുത്തുകൊണ്ടിരിക്കുന്ന കടലോര ഗ്രാമത്തിന് പിന്തുണ പ്രഖ്യാപിച്ച്  ജനുവരി പത്തൊൻപതാം തിയ്യതി കടൽത്തീരത്ത് സമ്മേളനവും ചേരുന്നുണ്ട്. കേരളം ആലപ്പാട്ടേക്ക് എന്ന സന്ദേശവുമായി ചേരുന്ന കൂട്ടായ്മക്ക്  പരിസ്ഥിതി പ്രവർത്തകരും എഴുത്തുകാരും കലാ പ്രവർത്തകരുമെല്ലാം  പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. 

ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെയുള്ള സോഷ്യൽ മീഡിയ കാമ്പയിൻ ശക്തമാവുന്നു. കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെ  നടൻ ടോവിനോ തോമസിന്റെ അഭ്യർത്ഥനകൂടി വന്നതോടെ സേവ് ആലപ്പാട് കാമ്പയിൻ ശക്തമായി. ഫേസ് ബുക്കിലും വാട്സ് അപ്പിലും പ്രൊഫൈൽ ചിത്രങ്ങളാക്കിയും ഖനനത്തെക്കുറിച്ചുള്ള വാർത്തകൾ പങ്കുവച്ചും പൂർണമായ പിന്തുണയാണ് സോഷ്യൽ മീഡിയ ആലപ്പാടിന് നൽകുന്നത്. 

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് ആലപ്പാട് ഗ്രാമം. അമ്പത് വർഷമായി ഇവിടെ കരിമണൽ ഖനനം തുടങ്ങിയിട്ട്. 1955 ലെ ലിത്തോ മാപ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന പ്രദേശം കടലെടുത്ത് വെറും 7. 6 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങി എന്നാണ് കണക്കുകൾ പറയുന്നത്. കരിമണൽ ഖനനം മൂലം  ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമിയാണ് കടലിൽ മുങ്ങിപ്പോയത്. ഒരു   നാട് തന്നെ ഇല്ലാതാവുകയാണ്. 

മുഖ്യ ധാരാ രാഷ്ട്രീയ കക്ഷികളെല്ലാം പല കാരണങ്ങൾ കൊണ്ടും ഖനനത്തിന് മൗനാനുവാദം നൽകുകയാണ്. അതുകൊണ്ടു തന്നെ പരിസ്ഥിതി പ്രവർത്തകരും വ്യക്തികളും വ്യത്യസ്ത  ഗ്രൂപ്പുകളും  പൗരാവകാശ -മനുഷ്യാവകാശ പ്രവർത്തകരും സോഷ്യൽ മീഡിയ കൂട്ടായ്മകളുമാണ് ആലപ്പാടിന് പിന്തുണയുമായി വന്നിരിക്കുന്നത്. കരിമണൽ ഖനനം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകരെ ക്രിമിനലുകൾ ആക്രമിച്ചതായ റിപ്പോർട്ടുകളും ഇതിനിടയിൽ വന്നു.

ആലപ്പാട്  പഞ്ചായത്തിൻ്റെ മുഴുവൻ കടൽ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരങ്ങളും  രൂക്ഷമായ  കടലാക്രമണ ഭീതിയിലാണ്.  മൂന്ന് കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും നശിച്ചു. മത്സ്യതൊഴിലാളികളുടെ കുലത്തൊഴിലായിരുന്ന മത്സ്യ ബന്ധനം നിലച്ചു. ഭൂസ്വത്തുക്കൾ കടലാസിൽ മാത്രമായി ..ഓരോ സർവ്വേ കഴിയുമ്പോഴും റവന്യൂ റെക്കോഡുകളിൽനിന്ന്  ഭൂമിയെക്കുറിച്ചുള്ള രേഖകൾ നീക്കം ചെയ്യപ്പെടുന്നു .കരിമണൽ ഖനനത്തിൻ്റെ നേർസാക്ഷിയായി പൊൻമന എന്ന ഗ്രാമം തകർന്നടിഞ്ഞു കിടക്കുന്നു. 

പഞ്ചായത്തിൽ  അവശേഷിക്കുന്ന പ്രദേശത്താണ്  ഇപ്പോൾ ഖനനം നടന്നുകൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൽ അവിടം കടലെടുപ്പിന് വിട്ടു നൽകും. പൂർവ സ്ഥിതിയിലാക്കാൻ യാതൊന്നും തന്നെ ചെയ്യുന്നില്ല. അങ്ങിനെയാണ് ഇരുപതിനായിരം ഏക്കർ ഭൂമി കടലായി മാറിയത്. കമ്പനികളിൽ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങൾ കടലിൻ്റെ ആവാസവ്യവസ്ഥയും മത്സ്യസമ്പത്തും  നശിപ്പിച്ചു . കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവിവർഗ്ഗങ്ങളുടെ പ്രജനന മേഖല കൂടിയായിരുന്നു കരുനാഗപ്പളിയിലേ കടൽ തീരം. ഖനനം മൂലം  കനത്ത കടലാമകളുടെ ആവാസവ്യവസ്ഥ അപ്പാടെ തകർന്നിരിക്കുന്നു. ആലപ്പാട്ടെ കരിമണൽ ഖനനത്തിന്റെ ഭവിഷ്യത്തുകളെപ്പറ്റി  സോഷ്യൽ മീഡിയ കാമ്പയിൻ വിശദീകരിക്കുന്നു 

വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നിലവിലുള്ള നിയമങ്ങൾക്കും  ചട്ടങ്ങൾക്കും  പുല്ലുവില പോലും  കല്പിക്കാതെയാണ് ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.. പൊതുജനാഭിപ്രായം തീർത്തും എതിരായിട്ടും അധികാരവും സ്വാധീനവും കാര്യങ്ങൾ തീരുമാനിക്കുന്നു.  ആലപ്പാട് പഞ്ചായത്തിൻ്റെ നിലനില്പ് നിലനിൽപ് തന്നെ ആശങ്കാ ജനകമാണ്..  കടലും കായലും തമ്മിലുള്ള അകലം 20 മീറ്ററിലും താഴെ മാത്രമാണ്.  

കായലിന്റെയും കടലിൻ്റെയും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫൾ സോണാണ്. ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽവെള്ളം കയറി ആലപ്പാട് മാത്രമല്ല  കരുനാഗപ്പള്ളി താലൂക്കും  ശാസ്താംകോട്ട തടാകവും അപ്പർകുട്ടനാടും  കടൽ വിഴുങ്ങും. 

രണ്ടായിരത്തി നാലിലെ സുനാമിയിൽ ഏറ്റവുമധികം ദുരന്തങ്ങളുണ്ടായ പ്രദേശമാണ് ആലപ്പാട്.

പരിസ്ഥിതിക്ക് കനത്ത ആഘാതം തീർത്ത് ഒരു ഗ്രാമത്തെ കടലിൽ മുക്കി കൊല്ലുമ്പോൾ  നിശബ്ദരായി അത് കണ്ടിരിക്കാൻ ആർക്കും അവകാശമില്ലെന്നാണ് സോഷ്യൽ മീഡിയ കാമ്പയിൻ ഓർമപ്പെടുത്തുന്നത്.

പ്രളയ ദുരന്തത്തിൽ ആലപ്പാട്ടെ മൽസ്യ തൊഴിലാളികൾ ചെയ്ത ഉദാത്തമായ  സേവനങ്ങളെ  ഓർമപ്പെടുത്തി “കൈ പിടിച്ചുയർത്തിയ കടലിന്റെ മക്കൾക്കൊപ്പം”  നില്ക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്ററുകൾ വാട്ട്സ് അപ്പിലൂടെയും ഫേസ് ബുക്കിലൂടെയും ധാരാളമായി ഷെയർ ചെയ്യുന്നുണ്ട്. 

ഖനനം മൂലം കടലെടുത്തുകൊണ്ടിരിക്കുന്ന കടലോര ഗ്രാമത്തിന് പിന്തുണ പ്രഖ്യാപിച്ച്  ജനുവരി പത്തൊൻപതാം തിയ്യതി കടൽത്തീരത്ത് സമ്മേളനവും ചേരുന്നുണ്ട്. കേരളം ആലപ്പാട്ടേക്ക് എന്ന സന്ദേശവുമായി ചേരുന്ന  കൂട്ടായ്മക്ക്   പരിസ്ഥിതി പ്രവർത്തകരും എഴുത്തുകാരും കലാ പ്രവർത്തകരുമെല്ലാം  പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുതുവത്സരാശംസകള്‍ നേര്‍ന്ന ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച് പ്രഭാസ് 

ത്രസിപ്പിക്കുന്ന ടീസറുമായി നയൻതാരയുടെ ഐറാ