Savitri , Mahanati , Vincent Mash ,death, Keerti, Gemini Ganesan, Ravi Menon, book, keerthi suresh,  shocking facts, died, Camera, director, films, Kamala, daughter
in , ,

മഹാനടി സാവിത്രിയുടെ അന്ത്യനിമിഷങ്ങൾ; വിഖ്യാത ഛായാഗ്രാഹകന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

സുപ്രസിദ്ധ തെന്നിന്ത്യൻ നടിയും സംവിധായികയും ഗായികയുമായിരുന്ന സാവിത്രിയുടെ ( Savitri ) ജീവിത കഥ പറയുന്ന   ‘മഹാനടി‘ എന്ന ചിത്രം വിജയക്കുതിപ്പ് തുടരവേ സാവിത്രിയുടെ സ്വകാര്യ ജീവിതത്തെ പറ്റിയുള്ള വിശേഷങ്ങളും മാധ്യമങ്ങളിലൂടെ നിരന്തരം പ്രവഹിക്കുകയാണ്.

ചലച്ചിത്ര ജീവിതത്തിൽ വെന്നിക്കൊടി പാറിച്ച ആ അത്ഭുത പ്രതിഭയുടെ സ്വകാര്യ ജീവിതം പക്ഷേ പരാജയങ്ങളുടെ പരമ്പരകളാണ് ഏറ്റുവാങ്ങിയത്. താരത്തിളക്കത്തിൽ കത്തിജ്ജ്വലിച്ചപ്പോഴും വ്യക്തിപരമായി സാവിത്രി കടുത്ത നിരാശയിലായിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

നടിയുടെ അവസാന നിമിഷങ്ങളെ പറ്റി വിഖ്യാത ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന അലോഷ്യസ് വിൻസന്റിന്റെ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.

രവി മേനോന്റെ ‘അനന്തരം സംഗീതമുണ്ടായി’ എന്ന പുസ്തകത്തിലാണ് സാവിത്രിയുടെ അഭിനയ മികവിനെ കുറിച്ചും അവരുടെ അന്ത്യനിമിഷങ്ങളെ കുറിച്ചുമൊക്കെ ചലച്ചിത്ര ലോകം ‘വിന്‍സെന്റ് മാഷ്’ എന്നു വിളിച്ചിരുന്ന അലോഷ്യസ് വിന്‍സെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

2015-ൽ ഈ ലോകത്തോട് വിട പറഞ്ഞ വിന്‍സെന്റ് മാഷ് സാവിത്രിയുടെ അഭിനയം അറിയാതെ നോക്കി നിന്നിരുന്നതായി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. അത്രയ്ക്ക് മനോഹരമായിരുന്നു അവരുടെ അഭിനയമെന്നും തമിഴിൽ താൻ ആദ്യമായി ഛായാഗ്രഹണം നിർവ്വഹിച്ച ‘അമരദീപം’ എന്ന ചിത്രത്തെ പറ്റി വിശദമാക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

1957-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജെമിനി ഗണേശന്റെ നായികമാരിൽ ഒരാളായിരുന്ന സാവിത്രി സമകാലീനരായ മറ്റു നായികമാരെ അപേക്ഷിച്ച് അഭിനയത്തിന്റെ സൂഷ്മ വശങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നതായി വിന്‍സെന്റ് മാഷ് പറഞ്ഞിട്ടുണ്ട്.

എപ്പോഴും ആരാധകവൃന്ദത്തിന്റെ നടുവിൽ മാത്രമേ സാവിത്രിയെ കാണാൻ സാധിച്ചിട്ടുള്ളൂ എന്നും ഒട്ടേറെ ചിത്രങ്ങളിൽ താൻ സാവിത്രിയോടൊപ്പം പ്രവൃത്തിച്ചിരുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. വളരെ പാവം സ്ത്രീയായിരുന്ന അവർ അദ്ദേഹത്തിന്റെ നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു എന്നും വിന്‍സെന്റ് മാഷ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ പിന്നീട് സാവിത്രിയുടെ ജീവിതത്തിൽ താളപ്പിഴവുകൾ ഉണ്ടായിത്തുടങ്ങിയതായും നടൻ ജെമിനി ഗണേശനുമായുളള ബന്ധത്തിൽ നേരിട്ട തിക്താനുഭവങ്ങളായിരിക്കണം സാവിത്രിയുടെ ജീവിതത്തിൽ പിഴവുകളുണ്ടാകാൻ കാരണമായതെന്നും വിന്‍സെന്റ് മാഷ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാലാകണം സാവിത്രി മദ്യത്തിൽ അഭയം തേടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Savitri , Mahanati , Vincent Mash ,death, Keerti, Gemini Ganesan, Ravi Menon, book, keerthi suresh,  shocking facts, died, Camera, director, films, Kamala,

ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമായിട്ടാണ് സാവിത്രിയെ അവസാനമായി ക്യാമറയ്ക്ക് മുന്നിൽ കണ്ടതെന്നും അന്ന് അവർ വളരെ ക്ഷീണിതയായിരുന്നെങ്കിലും തളർച്ച കാര്യമാക്കാതെ മൂന്ന് നാല് ദിവസം തുടച്ചയായി ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചതായും എന്നാൽ ഒടുവിൽ തന്റെ ക്യാമറയ്ക്ക് മുന്നിൽ തന്നെ അവർ തളർന്നു വീണതായും പുസ്തകത്തിൽ പറയുന്നു.

ഓടിച്ചെന്ന് സാവിത്രിയെ പിടിച്ച് എഴുന്നോൽപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ തന്റെ മുഖത്ത് ഉറ്റു നോക്കിയെന്നും
അവരുടെ ചുണ്ടുകൾ തന്നോട് എന്തോ പറയുന്നതു പോലെ തോന്നിയെന്നും അന്നേരം അവരുടെ കണ്ണുകൾ നിറ‍ഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്നും വിന്‍സെന്റ് മാഷ് വെളിപ്പെടുത്തി.

അബോധാവസ്ഥയിൽ സാവിത്രിയെ ആശുപത്രിയിൽ എത്തിച്ചതായുംഎന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അവരുടെ മരണവാർത്ത കേൾക്കാൻ ഇടയായതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ തന്റെ ക്യാമറയെ ഏറ്റവുമധികം മോഹിപ്പിച്ച കണ്ണുകൾ സാവിത്രിയുടേതായിരുന്നു എന്നും പലപ്പോഴും അവരെ കുറിച്ച് ചിന്തിക്കവേ ആദ്യം ഓർമയിൽ തെളിയുക താരത്തിന്റെ വിഷാദഭരിതമായ ആ മിഴികളാണെന്നും വിൻസന്റ് മാഷ് രവി മേനോനോട് പറഞ്ഞിരുന്നതായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ‘മഹാനടി’ എന്ന ചിത്രത്തിനെതിരെ ജെമിനി ഗണേശന്റെ മകളും തെക്കേ ഇന്ത്യയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ കമല രംഗത്തെത്തിയിട്ടുണ്ട്.

സാവിത്രിയ്ക്ക് ആദ്യമായി മദ്യം നല്‍കിയത് തന്റെ അച്ഛനല്ലെന്നും സിനിമയില്‍ അണിയറ പ്രവര്‍ത്തകര്‍ അച്ഛനെ മോശമായി ചിത്രീകരിച്ചിരിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്നും ജെമിനി ഗണേശന്റെ ആദ്യ ഭാര്യയിലെ മകളായ കമല വ്യക്തമാക്കി.

സാവിത്രിയുടെ ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ താൻ ആവർത്തിക്കില്ലെന്ന് ചിത്രത്തിൽ നായികയായി അഭിനയിച്ച നടി കീർത്തി നേരത്തെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിൽ ജെമിനി ഗണേശനായി അഭിനയിച്ച ദുൽഖർ സൽമാനെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ രാജമൗലി നേരത്തെ രംഗത്തെത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kalki avatar , Gujarat engineer , Govt, office, explanation, Vishnu, God, irrigation department ,Superintendent engineer ,Rameshchandra Fefar

‘കൽക്കി’ അവതാരത്തിനെന്താ ഈ ഓഫീസിൽ കാര്യം?! വിചിത്ര വാദവുമായി ഗസറ്റഡ് ഓഫീസർ

trust vote , Karnataka Floor Test , trust vote,broadcast ,Live, Supreme Court, Updates, BJP's KG Bopaiah,  temporary speaker ,

കര്‍ണാടക: ശബ്ദ വോട്ടെടുപ്പിന് വിലക്ക്; വീണ്ടും വിവാദ ഓഡിയോ