സി ബി ഐ ഇടക്കാല ഡയറക്ടർ ശിക്ഷിക്കപ്പെട്ട് കോടതി മൂലയിൽ

ന്യൂഡൽഹി :സി ബി ഐ ഇടക്കാല ഡയറക്ടർ നാഗേശ്വര റാവുവിനെ കോടതി അലക്ഷ്യക്കുറ്റത്തിന് ശിക്ഷിച്ചു. മുസഫർപൂർ ബാലഭവന പീഡന കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനെ സുപ്രീം കോടതി ഉത്തരവ് മറികടന്ന് സ്ഥലം മാറ്റിയതിനാണ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴ അടക്കാനും  ഇന്ന് കോടതി പിരിയും വരെ കോടതി മുറിയിൽ നിൽക്കാനുമാണ് കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ്  ശിക്ഷിച്ചത്.

30 ദിവസം വരെ തടവിലിടാവുന്ന കുറ്റമാണെന്നും  ശിക്ഷയ്ക്ക് മുമ്പേ എന്തെങ്കിലും പറയാനുണ്ടോ എന്നും റാവുവിനോട് ചോദിച്ചതിനു ശേഷമായിരുന്നു  ശിക്ഷ വിധിച്ചത്. ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര റാവു മോദി സർക്കാരിനുവേണ്ടി  സി ബി ഐ യിൽ വൻ അഴിച്ചുപണിയാണ് നടത്തിയത്. സർക്കാരിന് കൂടിയുള്ള തിരിച്ചടിയാണ് ഈ ശിക്ഷാവിധി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഉദ്യോഗസ്ഥർ ജനപ്രതിനിധികളുടെ അടിമകളല്ല  

കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസ കേന്ദ്രം പുനര്‍ജ്യോതി ഉദ്ഘാടനം ഫെബ്രുവരി 13 ന്