Schneider Electric
in , ,

ജീവനക്കാരുടെ കുടുംബസ്നേഹം; പിന്തുണയുമായി ബഹുരാഷ്ട്ര കമ്പനി

ബെർലിൻ: ജീവനക്കാരുടെ കുടുംബജീവിതത്തിന് പ്രത്യേക പരിഗണന നൽകി ഷ്നീഡർ ഇലക്ട്രിക് (Schneider Electric) എന്ന ബഹുരാഷ്ട്ര കമ്പനി രംഗത്തെത്തി. ഫ്രാൻസ് ആസ്ഥാനമായ ഷ്നീഡർ ഇലക്ട്രിക് തങ്ങളുടെ ജീവനക്കാർക്ക് മുഴുവൻ ശമ്പളത്തോടെ 12 ആഴ്ച്ചകൾ പാരന്റൽ കെയർ ലീവ് അനുവദിച്ചു.

കുഞ്ഞുങ്ങളെ പരിപാലിക്കുവാനായി പാരന്റൽ കെയർ ലീവ് അനുവദിച്ചതിന് പുറമെ ജീവനക്കാരുടെ കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുവിന്റെ മരണത്തിനും അവധി അനുവദിച്ചു കൊണ്ട് കമ്പനി മാതൃകയായി.

കുടുംബത്തിലെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് മുഴുവൻ ശമ്പളത്തോടെയുള്ള അവധി നൽകുന്നതിലൂടെ കമ്പനി അവരുടെ ജീവനക്കാരുടെ കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നതായി തെളിഞ്ഞു എന്ന് കമ്പനിയിലെ ജീവനക്കാർ പ്രതികരിച്ചു.

കമ്പനിയോട് കൂറു പുലർത്തുന്ന ജീവനക്കാരോടും അവരുടെ കുടുംബത്തോടും കമ്പനിയ്ക്കുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. ജോലിയ്ക്ക് പുറമെ ജീവനക്കാരുടെ സ്വകാര്യ ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ പ്രഖ്യാപനം വ്യാഴാഴ്ച്ചയാണ് പുറത്തു വന്നത്.

ആദ്യത്തെ കുഞ്ഞിനെ പരിപാലിക്കുവാനാണ് മുഴുവൻ ശമ്പളത്തോടെയുള്ള 12 ആഴ്ച്ചത്തെ അവധി അനുവദിക്കുന്നത്. ദത്തെടുക്കുന്ന ആദ്യ കുഞ്ഞിനെ പരിപാലിക്കുവാനും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ രണ്ടാമത്തെ കുഞ്ഞിനായി മുഴുവൻ ശമ്പളത്തോടെയുള്ള 2 ആഴ്ച്ചത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്.

കുടുംബത്തിലെ ഒരു അംഗത്തിന്റെ ആരോഗ്യം മോശമാണെങ്കിൽ ജീവനക്കാരന് ആ ബന്ധുവിനെ ശുശ്രൂഷിക്കുവാനായി ഒരാഴ്ച്ചത്തെ അവധി ലഭിക്കും. കൂടാതെ ഏറ്റവും അടുത്ത ഒരു ബന്ധു മരണമടഞ്ഞാലും ഒരാഴ്ച്ചത്തെ അവധി അനുവദിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ പ്രസ് റീലിസിൽ പറയുന്നു.

Schneider Electricഘട്ടം ഘട്ടമായി നടപ്പാക്കുന്ന നടപടികളിലൂടെ 40 രാജ്യങ്ങളിലെ കമ്പനി ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

അടുത്ത വർഷം ജനുവരിയോടെ ഇന്ത്യ, അമേരിക്ക , മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിലെ കമ്പനി ജീവനക്കാർക്ക് ഇതിന്റെ ഗുണഫലം അനുഭവിക്കാം.

2019 ജനുവരിയോടെ കമ്പനിയുടെ ലോകമെമ്പാടുമുള്ള ജീവനക്കാർക്ക് അവധി ആനുകൂല്യം ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. ഓരോ രാജ്യത്തെയും നിയമവശങ്ങൾക്കനുസരിച്ച് കമ്പനിയുടെ തീരുമാനത്തിൽ വ്യതിയാനമുണ്ടാകാമെന്നും കമ്പനി അധികൃതർ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

vayalkkili , Keezhattoor , CPM, protest, Nadinu kaval , Kannur,  Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili

കീഴാറ്റൂര്‍ വയല്‍ സമരം അവസാനിപ്പിച്ചു

mumbai railway station

മുംബൈ റെയില്‍വേ സ്റ്റേഷൻ: തിരക്കിൽ 22 മരണം