സ്കോളര്‍ഷിപ്പോടെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ പഠിക്കാം

തിരുവനന്തപുരം: ആശയങ്ങളെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉത്പ്പന്നങ്ങളാക്കുന്ന പ്രക്രിയയില്‍ ആഗോളാടിസ്ഥാനത്തില്‍  വിദഗ്ധപരിശീലനം നല്‍കുന്ന ഫാബ് അക്കാദമിയുടെ ഡിപ്ലോമ കോഴ്സിലേക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസിന്‍റെ 85 ശതമാനത്തോളം  സ്കോളര്‍ഷിപ്പു ലഭിക്കും.   

അമേരിക്കയിലെ പ്രശസ്തമായ എംഐടിയുടെ ‘ഹൗ ടു മേക്ക് (ഓള്‍മോസ്റ്റ്) എനിത്തിങ്’ എന്ന ഹ്രസ്വകാല പ്രോട്ടോടൈപ്പിങ് കോഴ്സിനെ അധിഷ്ഠിതമാക്കി അവിടെ പ്രൊഫസറായ ഡോ. നീല്‍ ഗെര്‍ഷന്‍ഫീല്‍ഡാണ് ഫാബ് അക്കാദമി കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്താകമാനമുള്ള 1500 ഫാബ് ലാബുകളുമായി  സംയോജിപ്പിച്ചാണ് കോഴ്സ് നടത്തുന്നത്. ഈ ലാബുകളിലെ പരിശീലകരുടെയും അധ്യാപകരുടെയും ക്ലാസുകള്‍ ഓണ്‍ലൈൻ  കോഴ്സില്‍ ലഭിക്കും.

കെഎസ്യുഎം-ന്‍റെ കീഴില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള    ഫാബ് ലാബുകളില്‍ 2019 ജനുവരിയില്‍ ആരംഭിക്കുന്ന ആറുമാസ ഡിപ്ലോമ കോഴ്സിലേക്ക് ബിരുദധാരികള്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകൾ, കലാകാരന്‍മാര്‍, ഡിസൈനര്‍മാര്‍ എന്നിവര്‍ക്കും മെറ്റീരിയല്‍ സയന്‍സ്, 3ഡി പ്രിന്‍റിംഗ്, 2ഡി/3ഡി ഡിസൈനിംഗ്, ഇലക്ട്രോണിക്സ്  പ്രോഗ്രാമിംഗ്, നെറ്റ്വര്‍ക്ക് കമ്യൂണിക്കേഷന്‍, മോള്‍ഡിംഗ്, കാസ്റ്റിംഗ്, തുടങ്ങിയവയില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

ഈ വെബ്പേജില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 25 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.

കോഴ്സിനു തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ സംരംഭകരാക്കുന്നതിനും പുതിയ ടെക്നോളജിയില്‍ അതികായന്‍മാരാക്കുന്നതിനും ഉതകുന്നതാണ് ഫാബ് അക്കാദമി പരിശീലനം. കേരളത്തില്‍ ഇരുപതോളം ഫാബ് ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യകോഴ്സ് പൂര്‍ത്തിയായവര്‍ക്കെല്ലാം ഇന്ത്യയിലും വിദേശത്തുമായി ജോലി ലഭിച്ചിട്ടുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൊച്ചി മുസിരിസ് ബിനാലെ: ആർട്ടിസ്റ്റ് സിനിമകൾക്ക് തുടക്കം  

കൊച്ചി ബിനാലെയില്‍ ശ്രദ്ധേയമായി കുടുംബശ്രീ സ്റ്റാള്‍