state school athletics, Eranakulam,
in , ,

സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം

പാലാ: കോട്ടയത്ത് നടന്ന അറുപത്തിയൊന്നാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ (state school athletics) എറണാകുളത്തിന് (Ernakulam) കിരീടം. 252 പോയിന്റോടെയാണ് എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചത്. 175പോയിന്റുകൾ നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതെത്തിയ കോഴിക്കോട് 107 പോയിന്റ് കരസ്ഥമാക്കി.

സ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസ്ഫ്‌സ് എച്ച്.എസ് പുല്ലൂരംപാറ (63 പോയിന്റ്) രണ്ടാമതും എച്ച്. എസ് പറളി (57 പോയിന്റ്) മൂന്നാമതുമെത്തി. മീറ്റിലെ അവസാന ഇനമായ റിലേയില്‍ പാലക്കാടും തിരുവനന്തപുരവും മുന്നിലെത്തി.

സീനിയര്‍ പെണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേയില്‍ പാലക്കാട് സ്വര്‍ണം നേടി. എറണാകുളത്തിനാണ് ഈ ഇനത്തിൽ വെള്ളി ലഭിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപര്‍ണ റോയി ട്രിപ്പിള്‍ സ്വര്‍ണ്ണം നേടി.

ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ തൃശൂരിന്റെ ആന്‍സി സോജന്‍ സ്പ്രിന്റ് ഡബിളും കരസ്ഥമാക്കി. ദേശീയ റെക്കോഡ് മെച്ചപ്പെടുത്തിയ ഒമ്പത് പ്രകടനങ്ങൾ മീറ്റിലുണ്ടായി.

800 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസിലിന്റെ അഭിഷേക് മാത്യു, ട്രിപ്പിള്‍ ജമ്പില്‍ പാലക്കാട് പറളിയുടെ അനസ്, ഹൈജമ്പില്‍ പാലക്കാട് കുമരംപത്തൂരിന്റെ ജിഷ്‌ന, ഹൈജമ്പില്‍ തേവര സേക്രട്ട് ഹാര്‍ട്‌സിന്റെ ഗായത്രി ശിവകുമാര്‍, ലോങ്ജമ്പില്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജന്‍, 5000 മീറ്റര്‍ ഓട്ടത്തില്‍ പറളിയുടെ അജിത് പി.എന്‍, ലോങ്ജമ്പില്‍ മതിരപ്പള്ളി ഗവ.എച്ച്.എസ്.എസിലെ സാന്ദ്രാ ബാബു, 3000 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പി എന്നീ കായികതാരങ്ങൾ ദേശീയ റെക്കോഡ് മറികടന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Cissa, EMC, conference, conducted

ഒക്ടോബര്‍ 26-ന് സിസ്സ – ഇഎംസി കോണ്‍ഫറന്‍സ്

Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

ഗൗരിയുടെ ചികിത്സ; ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു