സ്‌കൂള്‍ കായിക മേളയില്‍ നിന്നും 18 ഇനങ്ങൾ ഒഴിവാക്കി; പ്രതിഷേധം ശക്തം

തിരുവനന്തപുരം;  സംസ്ഥാനത്തെ സ്‌കൂള്‍ മാനുവല്‍ പരിഷ്‌കരണ കമ്മിറ്റി അനുമതി നല്‍കിയിരുന്ന 18 കായിക ഇങ്ങള്‍  പ്രളയ പ്രതിസന്ധികാരണം ഉപേക്ഷിച്ച നടപടിക്കെതിരെ കായിക സംഘടനകളും, കായികതാരങ്ങളും പ്രതിക്ഷേധത്തില്‍ 18 ഗെയിമുകളിലായി 700 റോളം കായിക താരങ്ങളുടെ ഭാവിക്ക് വിലങ്ങുതടിയാകുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.

പ്രളയ പ്രതിസന്ധി സമയത്ത് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സംഘടനകള്‍ സര്‍ക്കാരിന് എതിരല്ലെന്നും എന്നാല്‍ സര്‍ക്കാര്‍ എടുക്കുന്ന വികലമായ നയങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണകണമെന്നും ആവശ്യപ്പെട്ടു.

ദേശീയ മത്സരങ്ങളില്‍ വര്‍ഷങ്ങളായി സംസ്ഥാനത്തിന് വേണ്ടി മെഡലുകള്‍ നേടി വരുന്ന കായിക ഇനങ്ങളായ ബോക്‌സിംഗ്, ആര്‍ച്ചറി, ഷൂട്ടിംങ്, സൈക്ലിംഗ്, വുഷു, യോഗ, നെറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, പവര്‍ലിഫിറ്റിംങ്, ടെനിക്കോയിറ്റ്, റോളര്‍ സ്‌കേറ്റിങ്, ത്രോബോള്‍, ബേസ് ബോള്‍, ടഗ് ഓഫ് വാര്‍, ഫെന്‍സിങ്, കരാട്ടേ, സെപത്രാക്കോ എന്നീ മത്സരങ്ങളാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മാനുവല്‍ പരിഷ്‌കരണ കമ്മിറ്റിയില്‍ കായിക ഇനങ്ങളില്‍ വിദഗ്ധരല്ലാത്തവര്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിനെതിരെ കായിക അധ്യാപകരുടെ സംഘടനയും അസോസിയേഷനുകള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്.  

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേ്ക്ക് കായിക അധ്യാപകരുടെ സംഘടനയും, സംസ്ഥാനത്തെ വിവിധ കായിക അസോസിയേഷനുകളും, കായിക വിദ്യാര്‍ത്ഥികളും അകമഴിഞ്ഞ് സംഭാവന ചെയ്തവരാണ്. സംസ്ഥാന സ്‌കൂളുകളില്‍ നിന്നും സര്‍ക്കാര്‍ ധന ശേഖരണം നടത്തിയപ്പോള്‍ അതിനൊപ്പം നിന്ന കായിക വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഈ വികലമായ തീരുമാനം കൊണ്ട്      ഇല്ലാതാക്കപ്പെടുന്നത്. ഇത് പോലെ നേരത്തെ സ്‌കൂള്‍ കലോത്സരം മാറ്റിവെക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും കുട്ടികളുടെ ഭാവിയോര്‍ത്ത് ചെലവ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അത് പോലെ ഇതും നടത്തുകയോ അല്ലെങ്കില്‍ ഇത്തവണ നടത്തിപ്പിന്റെ ചുമതല അസോസിയേഷനുകളെ ഏല്‍പ്പിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഒഫിഷ്യല്‍സുകളുടെ സേവനങ്ങള്‍ ( യാത്രക്കൂലി, ഭക്ഷമം, താമസം ) സൗജന്യമായി നല്‍കാമെന്ന് കായിക അസോസിയേഷനുകള്‍ അറിയിച്ചിട്ടും അനുകൂലമായ നടപടി ഉണ്ടായില്ല.

ദേശീയതലത്തില്‍ 85 ഗെയിംസ് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും നിലവില്‍ 21 ഗെയിംസ് ഇനങ്ങളാണ് പങ്കെടുക്കുന്നത്. അതിന്റെ കൂടെ ഉള്‍പ്പെടുത്തിയ പുതിയ 18 ഇനങ്ങളെ ഒഴിവാക്കുന്നത് കാരണം മത്സരത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും കായിക സംഘടനകള്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുഞ്ഞു കൈകളിൽ വലിയ സഹായം ഒരുങ്ങുന്നു

Government Ayurveda College Hospital for Women & Children, Poojappura, delivery, pregnant, health minister, labour room , baby, mother, 

ആയുര്‍വേദ ആശുപത്രികളില്‍ ബ്രഡ് ഒഴിവാക്കി സമ്പുഷ്ട ഭക്ഷണം