school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 
in

സ്‌കൂൾ കലോത്സവ കിരീടം വീണ്ടും കോഴിക്കോടിന്

തൃശൂർ: 58-മത്‌ സ്‌കൂൾ കലോത്സവ ( school kalolsavam ) കിരീടം വീണ്ടും കോഴിക്കോട് ( Kozhikode ) സ്വന്തമാക്കി. 895 പോയിന്റ് നേടിയതിനെ തുടർന്നാണ് കോഴിക്കോട് വീണ്ടും കിരീടം നേടിയത്.

തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 893 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനം നേടി. 875 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനവും 865 പോയിന്റുമായി കണ്ണൂർ നാലാം സ്ഥാനവും കരസ്ഥമാക്കി.

864 പോയിന്റ് നേടിയ തൃശൂരിനാണ് അഞ്ചാം സ്ഥാനം. ഇത്തവണത്തെ സ്‌കൂൾ കലോത്സവ കിരീടത്തിനായി അവസാന സമയത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

ഒടുവിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന പാരമ്പര്യം കോഴിക്കോട് ഇത്തവണയും കാത്തു സൂക്ഷിച്ചു. 24 വേദികളിലായി നടന്ന മത്സരങ്ങളിൽ 300 വിഭാഗങ്ങളിലായി 12000 കലാപ്രതിഭകൾ മാറ്റുരച്ചു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇത്തവണത്തെ കലോത്സവം നടന്നത്. കഴിഞ്ഞ കലോത്സവത്തിലുള്‍പ്പെടെ വിധി നിര്‍ണയത്തില്‍ കോഴ ആരോപണം ശക്തമായ സാഹചര്യത്തിൽ വിജിലൻസ് നിരീക്ഷണം ഇത്തവണ കർശനമായിരുന്നു.

അതിനിടെ ചില വിധി കര്‍ത്താക്കള്‍ കലോത്സവത്തില്‍ നിന്നും നേരത്തെ തന്നെ പിന്‍മാറിയത് ചർച്ചയായി. കൂടാതെ വ്യാജ അപ്പീലുകളുടെ ബാഹുല്യം ഇത്തവണത്തെ കലോത്സവത്തിലെ കല്ലുകടിയായി.

കലോത്സവം ഉദ്‌ഘാടനം ചെയ്യുവാനായി മുഖ്യമന്ത്രി എത്താത്തത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് സ്പീക്കറാണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aanchal Thakur ,skiing,  international medal, first Indian , win , Aanchal , Bronze medal , Turkey, India,Winter Olympics ,South Korea , February, , international medal in skiing,Manali resident, Bronze medal , slalom race category ,Alpine Ejder 3200 Cup ,organised , Skiing’s international governing body, Federation International de Ski ,FIS, Palandoken Ski Centre, Erzurum , Turkey,Modi, PM, Rajyavardhan Singh Rathore,

ആഞ്ചലിന് മെഡൽ; അന്താരാഷ്ട്ര സ്കീയിങ്ങിൽ ഇന്ത്യ അക്കൗണ്ട് തുറന്നു

ESAF bank, E-Rickshaw, Kinetic Green Energy, tie-up, Small Finance Bank ,strategic tie-up ,Mananging Director, KGEPSL,Mr George Thomas ,Executive Vice President, ESAF Small Finance Bank, signed , MoU , Pune ,customers, loan, women, village, youth, self employment, pollution, nature, 

ഇസാഫ് ബാങ്ക് കൈനറ്റിക് ഗ്രീന്‍ എനര്‍ജിയുമായി ധാരണയായി