in

വേനലവധിക്ക് മുൻപ് സ്‌കൂൾ പാഠപുസ്തക വിതരണം ; ഉദ്ഘാടനം എറണാകുളത്ത് നടന്നു

കൊച്ചി: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ കുട്ടികളുടെ കയ്യിൽ എത്തി. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണമാണ് ആരംഭിച്ചത്. പാഠപുസ്തക വിതരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം എറണാകുളത്ത് നടന്നു.

തുടർച്ചയായ രണ്ടാം വർഷവും വേനലവധിക്കു മുമ്പ് പുസ്തകങ്ങൾ വിദ്യാർഥികളുടെ കൈകളിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.

മൂന്നു ഭാഗങ്ങളായാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നത്. ഒന്നാമതായി 3.25 കോടി പാഠപുസ്തകങ്ങൾക്കുള്ള അച്ചടി ഓർഡറാണ് കെ ബി പി എസിന് നൽകിയിരിക്കുന്നത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക അച്ചടി പൂർത്തിയായി. 6 മുതൽ 10 വരെ പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു.

പാഠപുസ്തകങ്ങളെല്ലാം ഏപ്രിൽ 15നകം എല്ലാ സ്കൂളുകളിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.  വിതരണ കേന്ദ്രങ്ങളിൽ നിന്നും സ്കൂൾ സൈറ്റുകളിലേക്ക് കെബിപിഎസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്  പാഠപുസ്തകങ്ങൾ  എത്തിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യാത്രയുടെ ഡിജിറ്റൽ  അവകാശം ഇനി ആമസോണിന് 

ആർത്തവത്തിന് അയിത്തം കൽപ്പിക്കുന്നത് മനുഷ്യരാശിക്ക് അപമാനകരം, സുപ്രീം കോടതിയിൽ കേരളം