കൊച്ചി മരടിൽ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞു

school van , Kochi, Maradu, students, death, temple, pond,

കൊച്ചി: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ ( School van ) ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരണമടഞ്ഞു.

‘കിഡ്‌സ് വേള്‍ഡ്’ ഡേ കെയര്‍ സെന്ററിലെ വിദ്യാർത്ഥികളായ ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളാണ് മരണമടഞ്ഞത്.

സ്‌കൂള്‍ ജീവനക്കാരിയായ ലതാ ഉണ്ണിയും അപകടത്തില്‍ മരണമടഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും മറ്റൊരു കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാവിലെ കുളത്തിൽ വാഹനം മറിഞ്ഞത് അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാൽ ദുരന്ത വ്യാപ്തി കുറഞ്ഞതായി ദൃക്‌സാക്ഷികൾ അറിയിച്ചു.

അമിത വേഗമല്ല അപകട കാരണമെന്നും ഡ്രൈവറായ അനിൽ കുമാർ  (ബാബു) വർഷങ്ങളായി വാഹനം ഓടിക്കുന്ന ആളാണെന്നും നാട്ടുകാർ വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂളില്‍ നിന്നും പത്തു വിദ്യാർത്ഥികളുമായി തിരിച്ച സ്‌കൂള്‍ വാനാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിൽപ്പെട്ടപ്പോൾ എട്ട് കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേയ്ക്കാണ് വാന്‍ മറിഞ്ഞത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടകാരണം വ്യക്തമാകുകയുളളു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് ആദ്യം മുന്‍കൈയെടുത്തത്.

പോളയും പായലും നിറഞ്ഞ കുളത്തിന് ആഴമുണ്ടായിരുന്നെങ്കിലും സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ കുളത്തിലിറങ്ങി കുട്ടികളെ രക്ഷിച്ച്‌ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ക്ഷേത്രക്കുളത്തിന് സംരക്ഷ ഭിത്തി കെട്ടേണ്ട ചുമതല നഗരസഭയ്ക്കാണെന്നും അതിനായി പലതവണ സമീപിച്ചിട്ടും അധികൃതർ വേണ്ട നടപടി കൈക്കൊണ്ടില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

PSC, exams, new date, postponed, Nipah, declared, download, hall tickets, 

നിപ ഭീതിയിൽ മാറ്റി വച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പി എസ് സി പ്രഖ്യാപിച്ചു

പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന സന്ദേശവുമായി സിസ്സ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു