സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ വീഴ്ച്ച അറിയിക്കാൻ നിർദ്ദേശം

school vehicles , security, phone number, whats app, Behra, drivers, children, 

തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ സ്‌കൂൾ വാഹനങ്ങൾ ( school vehicles ) ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 98 46 100 100 എന്ന നമ്പറിൽ അറിയിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അഭ്യർത്ഥിച്ചു.

ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് 97 47 00 10 99 എന്ന വാട്സ് ആപ്പ് നമ്പറും ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷയ്ക്കായി നിരവധി നിർദ്ദേശങ്ങൾ മുൻപ് നൽകിയിട്ടുണ്ടെന്നും സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പു വരുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.

ഡ്രൈവർമാർക്കുള്ള പോലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്നും ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കൂടാതെ ഡ്രൈവർമാർക്ക് മറ്റു സ്വഭാവ ദൂഷ്യങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും ഡ്രൈവർമാർ മദ്യപിച്ചല്ല വാഹനങ്ങൾ ഓടിക്കുന്നതെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്കരണം നൽകണമെന്നും വാഹനങ്ങളിൽ അനുവദിച്ചിരിക്കുന്ന എണ്ണത്തിലും കൂടുതൽ കുട്ടികളെ കയറ്റാൻ അനുവദിക്കരുതെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ഇവയുൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്ത പോലീസ് ഉദ്യോഗസ്ഥരെയോ മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഫോൺ നമ്പറിലോ അറിയിക്കണമെന്ന് പോലീസ് മേധാവി നിർദ്ദേശിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Monsoon, heavy rain, havoc, Kerala, govt, death, land slide, 

കനത്ത മഴയിൽ ആളപായവും വ്യാപക നാശനഷ്‌ടവും; നടപടിയുമായി സർക്കാർ

Sony , Sony Xperia XZ3 , leaked, images , dual camera system , Full HD+ display ,stereo speaker

ഡ്യൂവൽ ക്യാമറ സവിശേഷതയുമായി സോണി എക്സ്പീരിയ XZ3