school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 
in ,

സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി; മുഖ്യമന്ത്രി എത്തിയില്ല

തൃശ്ശൂര്‍: തൃശ്ശൂര്‍ നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ( school youth festival ) കൊടിയേറി. മത്സരങ്ങൾ ഇന്ന് ആരംഭിക്കും. എന്നാൽ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ( CM ) പിണറായി വിജയന്‍ എത്താത്തത് വിവാദമായി.

മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടകനായി. ഔദ്യോഗിക തിരക്കുമൂലമാണ് മുഖ്യമന്ത്രി എത്താത്തത് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

സാധാരണയായി എല്ലാ വര്‍ഷവും കേരളത്തിലെ മുഖ്യമന്ത്രിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാറുള്ളത്. സി പി എമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രിക്ക് കലോത്സവം ഉദ്ഘാടനത്തിന് എത്താന്‍ സാധിക്കാത്തത്.

അതേസമയം, പോലീസിനെ നിര്‍വീര്യമാക്കുന്ന നടപടികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടാവരുതെന്ന് സി പി എം കൊല്ലം ജില്ലാ സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്നലെ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസിന്റെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്ന രീതി നേതാക്കള്‍ ഉപേക്ഷിക്കണമെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമനം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ശുപാര്‍ശയുമായി വരുന്ന പ്രവണത നേതാക്കള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പിവി അൻവറിന്റെ പാർക്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്

Salman Khan,threatens,Punjab gangster ,police, arrest,  kill ,actor, Punjab,gangster, Lawrence Bishnoi , Bollywood actor,Salman ,notorious gangster , local court, warrant,police vehicle, Bishnoi ,Khan, Jodhpur, gangster ,triggered, businessman ,shootings,

സൽമാൻ ഖാന് വധഭീഷണിയുമായി കുപ്രസിദ്ധ കുറ്റവാളി