കാട്ടാക്കടയിൽ ഇനി ഹരിത വിദ്യാലയങ്ങൾ മാത്രം

തിരുവനന്തപുരം; കാട്ടാക്കട നിയോജക മണ്ഡലത്തിനു കീഴിലെ എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളും നവംബർ ഒാേടെ ഹരിത വിദ്യാലയങ്ങളാകുമെന്ന് ഐ ബി സതീഷ് എം.എൽ.എ.

സ്‌കൂളൂകൾ കേന്ദ്രീകരിച്ച് ഇതിനായുള്ള പ്രവർത്തനങ്ങൾ നടുവരികയാണെും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ നടപ്പാക്കി വരു വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണു സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുത്. ഹരിതകേരളം മിഷൻ വിഭാവനം ചെയ്യു വൃത്തി, വെള്ളം, വിളവ് എിവയിലൂടെയാണ്  ലക്ഷ്യം കൈവരിക്കുക. പദ്ധതിയുടെ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് എം.എൽ.എ ഇക്കാര്യം വ്യക്തമാക്കിയത്.

57 സർക്കാർ എയ്ഡഡ് സ്‌കൂളുകളാണ് കാട്ടാക്കട നിയോജക മണ്ഡലത്തിനു കീഴിലുള്ളത്. ഹരിതവിദ്യാലയങ്ങളാക്കാനായി സ്‌കൂളുകളിൽ നിരവധി പ്രവർത്തനങ്ങൾ നടുവരുുണ്ട്. ജൈവ മാലിന്യങ്ങൾ ശേഖരിക്കാനായി റിംഗ് കംപോസ്റ്റും അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ബക്കറ്റ് കംപോസ്റ്റും മണ്ഡലത്തിലെ 57 സ്‌കൂളുകളിലും സജ്ജമായിക്കഴിഞ്ഞു. എല്ലാ സ്‌കൂളുകളിലും മലിനജലം സംസ്‌ക്കരിക്കു രീതിയായ സോക്കു പിറ്റ് നിർമാണം നടു വരികയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോക്കു പിറ്റുകളുടെ നിർമാണം. ഇവ കൂടാതെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ മൺചട്ടിയിൽ പച്ചക്കറി കൃഷിയും നടന്നു വരുന്നു.

ഇവ മൂന്നും യഥാക്രമം പൂർത്തിയാകുതോടെ എല്ലാ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലമാകും കാട്ടാക്കട. ഇതിനായി മണ്ഡലത്തിനു കീഴിലെ എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെും ഐ.ബി. സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു. യോഗത്തിൽ മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ‘ഒപ്പം’ പദ്ധതിയുടെ അവലോകനവും നടന്നു.  കളക്ടറേറ്റ് കോഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകി, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ് . ബിജു, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സഹ സ്‌പോണ്‍സറായി സ്റ്റാന്‍ഡേര്‍ഡ്

ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി