schools , open day, Kerala, festival , inaugurated, Pinarayi, education minister, Chief Minister, Thiruvananthapuram,
in ,

അക്ഷരത്തിരുമുറ്റത്ത് കുരുന്നുകൾ പ്രവേശനോത്സവം കൊണ്ടാടി; ഉദ്‌ഘാടകനായി മുഖ്യമന്ത്രി

തിരുവനന്തപുരം: അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേയ്ക്ക് വീണ്ടും പ്രവേശിക്കുവാനായി വിദ്യാർത്ഥികൾ മധ്യവേനലവധിക്ക് വിട ചൊല്ലി. വിദ്യാലയങ്ങളിൽ ( Schools ) കുരുന്നുകൾ മടങ്ങിയെത്തിയതോടെ പുതിയൊരു അധ്യയന വർഷത്തിന് ആരംഭമായി. പ്രവേശനോത്സവത്തോടെ വിദ്യാർത്ഥികളെ വരവേറ്റ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വീണ്ടും സജീവമായി.

പ്രവേശനോല്‍സവത്തിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം നെടുമങ്ങാട‌് ഗവ. ഗേള്‍സ‌് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ അധ്യക്ഷനായി.

പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുകയാണ്‌ ലക്ഷ്യമെന്നും പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ വലിയ പ്രോല്‍സാഹനമാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ കൂടുതലായി അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നത്‌ ആ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കുട്ടികള്‍ കളിച്ചുവളരട്ടെയെന്നും പഠനം പാല്‍പായസമായി തോന്നട്ടെയെന്നും മന്ത്രി രവീന്ദ്രനാഥ്‌ ആശംസിച്ചു.

മലപ്പുറം, കോഴിക്കോട‌് ഒഴികെയുള്ള പന്ത്രണ്ട‌് ജില്ലകളിലെ വിദ്യാലയങ്ങളും ഇന്ന്‌ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാലയങ്ങളിലേയ്ക്ക് ആദ്യമായി കടന്നെത്തിയ കുഞ്ഞുങ്ങൾക്ക് പൂക്കളും മധുരവും നൽകിയാണ് വരവേറ്റത്‌.

ഇക്കൊല്ലം രണ്ടുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി എത്തിയെന്നാണ‌് പ്രാഥമിക കണക്ക‌്. വന്യൂ ജില്ല, ഉപജില്ലാ തലത്തിലും പഞ്ചായത്തുകളിലും എല്ലാ സര്‍ക്കാര്‍, എയ‌്ഡഡ‌് സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട‌്.

പ്രവേശനോത്സവത്തിലും തുടർന്നുള്ള അധ്യയനവര്‍ഷത്തിലും ഹരിതചട്ടം നിര്‍ബന്ധമായും പാലിക്കണമെന്ന‌് വിദ്യാഭ്യാസ വകുപ്പ‌് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

‘പൊതുവിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കുക’ എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ ‘ഹരിതോത്സവം’ കൈപ്പുസ്തകം ഒരു ക്ലാസില്‍ ഒരു പുസ്തകം എന്ന കണക്കില്‍ എല്ലാ വിദ്യാലയങ്ങളിലും വിതരണം ചെയ്യാനും തീരുമാനമാനിച്ചിട്ടുണ്ട്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ വർഷത്തേക്കാൾ 10 ശതമാനത്തിൽ കൂടുതൽ വിദ്യാത്ഥികൾ ഇപ്രാവശ്യം വിദ്യാലയങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ. ആറാം പ്രവൃത്തി ദിവസമെടുക്കുന്ന കണക്കിലൂടെ മാത്രമേ വിദ്യാർത്ഥികളുടെ എന്നതിൽ കൃത്യത കൈവരൂ.

200 പ്രവൃത്തി ദിനങ്ങളാണ് ദേശീയ തലത്തിൽ നിർദ്ദേശിക്കപ്പെടുന്നതെങ്കിലും 160-170 ദിവസങ്ങളാണ് ശരാശരി ക്ലാസ് നടക്കാറുള്ളത്. ഇത്തവണ ഈ രീതി മാറ്റി 200 പ്രവൃത്തി ദിനങ്ങൾ കൈവരിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
schools , open day, Kerala, festival , inaugurated, Pinarayi, education minister, Chief Minister, Thiruvananthapuram,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

നിപ: ബാലുശ്ശേരി ആശുപത്രിയും മെഡിക്കൽ കോളേജും​ സന്ദർശിച്ചവർ വിവരമറിയിക്കാൻ നിർദ്ദേശം

Priyanka , Chopra, new dress, media, love, dating high-waisted denim trousers , white blouse , business meeting , Los Angeles,dating,Nick Jonas, former Miss World,

പ്രണയ വാർത്തയ്ക്ക് പിന്നാലെ വീണ്ടും വിദേശ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി പ്രിയങ്ക