Movie prime

ശ്രീചിത്രയുടെ പ്രത്യേക ബഡ്ജറ്റ് ഹെഡ് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് പുന:സ്ഥാപിച്ചു

2008-ന് മുമ്പ് വരെ ശ്രീചിത്ര തിരുനാള് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് മെഡിക്കല് സയന്സസ് ആന്റ് ടെക്നോളജിക്ക് ഉണ്ടായിരുന്ന പ്രത്യേക ബഡ്ജറ്റ് ഹെഡ്, 2020-21 സാമ്പത്തിക വര്ഷം മുതല് പുന:സ്ഥാപിക്കാന് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് തീരുമാനിച്ചു. 1980-ല് പാര്ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം സ്ഥാപിതമായ ദേശീയ പ്രാധാന്യമുള്ള ഇന്സ്റ്റിറ്റ്യൂട്ട് എന്ന നിലയില് 2006-07 സാമ്പത്തിക വര്ഷം വരെ ശ്രീചിത്രയ്ക്ക് പ്രത്യേക അക്കൗണ്ട് ഹെഡ് ഉണ്ടായിരുന്നു. ഇന്സ്റ്റിറ്റ്യൂട്ടിനുള്ള തുക കേന്ദ്രസര്ക്കാര് ബഡ്ജറ്റില് വകയിരുത്തിയിരുന്നത് ഈ അക്കൗണ്ട് ഹെഡിലാണ്. 2007-08 സാമ്പത്തിക വര്ഷം More
 
ശ്രീചിത്രയുടെ പ്രത്യേക ബഡ്ജറ്റ് ഹെഡ് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് പുന:സ്ഥാപിച്ചു

2008-ന് മുമ്പ് വരെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിക്ക് ഉണ്ടായിരുന്ന പ്രത്യേക ബഡ്ജറ്റ് ഹെഡ്, 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ പുന:സ്ഥാപിക്കാന്‍ കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് തീരുമാനിച്ചു.

1980-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം സ്ഥാപിതമായ ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ 2006-07 സാമ്പത്തിക വര്‍ഷം വരെ ശ്രീചിത്രയ്ക്ക് പ്രത്യേക അക്കൗണ്ട് ഹെഡ് ഉണ്ടായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള തുക കേന്ദ്രസര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നത് ഈ അക്കൗണ്ട് ഹെഡിലാണ്.

2007-08 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നിര്‍ത്തലാക്കുകയും ശ്രീചിത്രയ്ക്കുള്ള ബഡ്ജറ്റ് വിഹിതം ഡിഎസ്ടിക്ക് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം (Assistance to Autonomous Bodies) എന്ന ഹെഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി ആക്ട്, 1980 വകുപ്പ് 15-ല്‍ വ്യക്തമാക്കിയിരിക്കുന്നത് പ്രകാരം 2008-ന് മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉണ്ടായിരുന്ന പ്രത്യേക അക്കൗണ്ട് ശീര്‍ഷകവും ബഡ്ജറ്റ് വിഹിതവും പുന:സ്ഥാപിക്കണമെന്ന ശ്രീചിത്രയുടെ അഭ്യര്‍ത്ഥന പുതിയ തീരുമാനത്തിലൂടെ ഡിഎസ്ടിയും കേന്ദ്രസര്‍ക്കാരും അംഗീകരിച്ചിരിക്കുകയാണ്.

പ്രത്യേക അക്കൗണ്ട് ഹെഡ് പുന:സ്ഥാപിക്കപ്പെട്ടതോടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും ശ്രീചിത്രയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഭാവി വികസന പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് അധിക ബഡ്ജറ്റ് വിഹിതം നേടിയെടുക്കാനും സാധിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി അംഗങ്ങളുടെയും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ശ്രീചിത്രയ്ക്ക് ഇത്തരമൊരു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്.