Movie prime

ആരോഗ്യസുരക്ഷാ പദ്ധതിയുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിക്കും

തിരുവനന്തപുരം: സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ചാലുടന് ശ്രീചിത്ര തിരുനാള് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് മെഡിക്കല് സയന്സസ് & ടെക്നോളജി കേരള സര്ക്കാരിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുമായി സഹകരിക്കും. കാരുണ്യ, ചിസ് പ്ലസ് തുടങ്ങിയ നിലവിലുള്ള ചികിത്സാ പദ്ധതികള് സംയോജിപ്പിച്ച് കേരള സര്ക്കാര് ആയുഷ്മാന് ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (എബിപിഎംജെഎവൈ/കെഎഎസ്പി) നടപ്പിലാക്കിക്കഴിഞ്ഞു. സംസ്ഥാനത്ത് പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കോംപ്രിഹെന്സീവ് ഇന്ഷുറന്സ് ഏജന്സി ഓഫ് കേരള (ചിയാക്) പദ്ധതിയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ശ്രീചിത്രയെ സമീപിച്ചിരുന്നതായി ഡയറക്ടര് ഡോ. ആശാ കിഷോര് More
 
ആരോഗ്യസുരക്ഷാ പദ്ധതിയുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിക്കും

തിരുവനന്തപുരം: സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാലുടന്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി കേരള സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുമായി സഹകരിക്കും.

കാരുണ്യ, ചിസ് പ്ലസ് തുടങ്ങിയ നിലവിലുള്ള ചികിത്സാ പദ്ധതികള്‍ സംയോജിപ്പിച്ച് കേരള സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (എബിപിഎംജെഎവൈ/കെഎഎസ്പി) നടപ്പിലാക്കിക്കഴിഞ്ഞു.

സംസ്ഥാനത്ത് പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) പദ്ധതിയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ശ്രീചിത്രയെ സമീപിച്ചിരുന്നതായി ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു. സാമ്പത്തിക സഹായം തേടിയുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ കേരള സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉടന്‍ ഉണ്ടാകും.

പദ്ധതി ആരംഭിക്കാന്‍ വൈകുന്നത് രോഗികളെ ബാധിക്കാതിരിക്കുന്നതിനായി, ഓരോ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അര്‍ഹമായ ഇളവ് നല്‍കുത് ഇന്‍സ്റ്റിറ്റ്യൂട്ട് തുടരും. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് ആവശ്യമായ തീരുമാനം സര്‍ക്കാര്‍ എടുത്താലുടന്‍ എസ്‌സിടിഐഎംഎസ്ടി ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഭാഗമാകുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും.