Sea attack , Rs 4 lakh, compensation , lost ,houses, fishermen, Govt ,announces , Kerala, victims, cabinet, Pinarayi, project, shifting, people, coastal areas, safe distance, 
in

കടല്‍ക്ഷോഭം: വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: കടലാക്രമണത്തില്‍ ( Sea attack ) വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ ഉടമകൾക്ക് 50,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കടല്‍ത്തീരത്തു നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കടല്‍ത്തീരത്തു നിന്ന് സുരക്ഷിതമായ അകലത്തില്‍ മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെറിയ കേടുപാടുകള്‍ പറ്റിയ വീടുടമകൾക്ക് 25,000 രൂപ വീതം അനുവദിച്ചു. കടല്‍ ക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാര്‍ വളരെ തുച്ചമായ സഹായമാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസഹായം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി മുട്ടത്തറയില്‍ 192 വീടുകളും കാരോട് 102 വീടുകളും  തയ്യാറാക്കുന്നുണ്ടെന്നും തീരപ്രദേശത്തേ റോഡുകളുടെ കേടുപാട് തീര്‍ക്കാന്‍ പൊതുമരാമത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീര സംരക്ഷണത്തിനാവശ്യമായ വലിയ കരിങ്കല്ലുകള്‍ കിട്ടാന്‍ പ്രയാസമാണെന്നും അതിനാൽ ഡിസാസ്റ്റര്‍ മാനേജുമെന്റിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓരോ പ്രദേശത്തെ ക്വാറി ഉടമകളോട് നിശ്ചിത അളവില്‍ കല്ലുകള്‍ തരണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

അഞ്ചുതെങ്ങ് ഭാഗത്ത് 200-ലധികം പേര്‍ക്ക് 10 ലക്ഷം രൂപ നല്‍കി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Casio ,reveals ,Pro Trek ,smartwatch,WSDF20A , Japan,  built-in offline GPS,Japanese manufacturer ,adventure ,PRO TREK series , outdoor watches, water proof, snow, climate, wifi, compass, display, resolution, time piece, battery, charge, company, 

സാഹസികപ്രേമികളോട് കൂട്ടുകൂടാൻ കാസിയോയുടെ പുതുപുത്തൻ സ്​മാര്‍ട്ട്​ വാച്ച്‌​

Troma care , thiruvananthapuram , Hyderabad,  Trauma Rescue Initiative Thiruvananthapuram ,TRI TVM, trauma care network, Indian Medical Association ,Thiruvananthapuram Medical College, The Health Department , state-of-the-art simulation centre ,facilitate ,training , Health Minister K K Shailaja,

തിരുവനന്തപുരത്തെ ട്രോമകെയര്‍ പരിശീലന കേന്ദ്രത്തിന് ഹൈദരാബാദിന്റെ പിന്തുണ