• in

  ഡിജിറ്റല്‍ റേഡിയോ സോഫ്റ്റ് വെയർ : ഇന്‍ടോട്ടിന്  കൊറിയന്‍ കമ്പനിയുടെ കരാര്‍ 

  തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെയും  യൂണിക്കോണ്‍ ഇന്ത്യ വെഞ്ച്വേര്‍സിന്‍റെയും സഹായത്തോടെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ടോട്ട് ടെക്നോളജീസ്   ഇന്ത്യയിലെ കാറുകളില്‍ ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്ന ഡിജിറ്റല്‍ റേഡിയോ മോണ്ടിയാലി (ഡിആര്‍എം) റിസീവര്‍ സൊല്യൂഷനുകള്‍ നിര്‍മിച്ചു നല്‍കാന്‍ ദക്ഷിണകൊറിയ ആസ്ഥാനമായ ടെലിചിപ്സ് ഇന്‍കോര്‍പറേറ്റഡ് എന്ന കമ്പനിയുമായി കരാറിലേര്‍പ്പെട്ടു.  അനലോഗ് റേഡിയോയില്‍നിന്ന് ഡിജിറ്റലിലേയ്ക്കുള്ള മാറ്റത്തിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് അഞ്ചു വര്‍ഷം മുമ്പ് രാജിത് നായര്‍, പ്രശാന്ത് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട ഇന്‍ടോട്ട്,  മികച്ച സ്റ്റാര്‍ട്ടപ്പിന് സിഐഐ […]

 • in

  PUBG യുടെ ഫുൾ ഫോം എന്താ ?

  എന്താ ? അത് തന്നെയാണ് അമിതാഭ്‌ ബച്ചൻ ചോദിച്ചത്. അവിടെയാണ് മത്സരാർഥി വിവേക് ഭഗതിന് ഉത്തരം മുട്ടിയതും. മറ്റെല്ലാ ചോദ്യങ്ങൾക്കും അനായാസം ഉത്തരം പറഞ്ഞ വിവേക് പബ്ജി യിൽ എത്തിയപ്പോൾ വഴിമുട്ടിപ്പോയി. ചോദ്യശരങ്ങൾ തലങ്ങും വിലങ്ങും പായുന്ന കോൺ ബനേഗാ ക്രോർപതിയുടെ ബാറ്റിൽ ഗ്രൗണ്ടിലാണ് പബ്ജി കളി വിട്ട് കാര്യമാകുന്നത്.  പബ്ജി എന്ന ഗെയിമിനെപ്പറ്റി കേൾക്കാത്തവരില്ല. ഇപ്പോഴത്തെ തലമുറയിൽ പബ്ജി കളിക്കാത്തവരുമില്ല. എന്നാൽ എന്താണ് പബ്ജി ?  പലർക്കും, എന്നല്ല മിക്കവർക്കും അതറിയില്ല. പബ്ജി യുടെ ഫുൾ […]

 • in

  രണ്ട് വ്യത്യസ്ത ഡിജിറ്റൽ വാലറ്റ് ഉല്പന്നങ്ങളുമായി ലെ ഒക്സെൽ ഇന്ത്യ

  തിരുവനന്തപുരം: പലവ്യഞ്ജനങ്ങളിലും ഇന്ധന വിലയിലും വമ്പിച്ച ഇളവുകൾ വാഗ്ദാനം ചെയ്യുന്ന പെട്രോ കാർഡ്, സൂപ്പർ ഷോപ്പി കാർഡ് എന്നീ രണ്ട് വ്യത്യസ്ത ഡിജിറ്റൽ വാലറ്റുകളുമായി ലെ ഒക്സൽ ഇന്ത്യ. യു എ ഇ സ്വദേശിയായ ഹാഷിം  കഡൂര അഡ്വൈസറി ചെയർമാൻ ആയുള്ള കമ്പനിയാണ്  ഓൺലൈൻ വ്യാപാര രംഗത്തെ സാധ്യതകളും നേട്ടങ്ങളും പൂർണമായും ഉപയോക്താക്കളിലെത്തിച്ച് വിപണിയിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിടുന്നത്.  പലചരക്കുൽപ്പന്നങ്ങളും ഇന്ധനവും ബൾക്കായി (ഉയർന്ന അളവിൽ) വാങ്ങുന്ന കസ്റ്റമേഴ്സിന് വൻനേട്ടമാണ് പെട്രോ, സൂപ്പർ ഷോപ്പി കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്. […]

 • in

  കശ്‍മീർ പ്രശ്നത്തിൽ നിലപാട് കൈയൊഴിഞ്ഞോ- മോദിയോട് പ്രതിപക്ഷം  

  കശ്‍മീർ പ്രശ്നത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം വിവാദമാകുന്നു. ഇന്ത്യ -പാക് സംഘർഷത്തിൽ എക്കാലത്തെയും വലിയ വെല്ലുവിളിയാണ് കശ്‍മീർ. കാലങ്ങളായി മൂന്നാം കക്ഷി ഇടപെടലുകൾക്ക് തക്കം പാർത്തിരിക്കുന്ന പാകിസ്താന് പിടിവള്ളിയായി ട്രംപിന്റെ അഭിപ്രായ പ്രകടനം  മാറിയിട്ടുണ്ട്. എന്നാൽ കശ്‍മീർ ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചകൾ മാത്രമാണ് പ്രശ്നപരിഹാരം സാധ്യമാക്കൂ എന്നുമാണ് നാളിതുവരെ ഇന്ത്യ കൈക്കൊണ്ട നിലപാട്. കശ്‍മീരിനെ ഒരു അന്താരാഷ്ട്ര പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള പാകിസ്താന്റെ ശ്രമങ്ങളെല്ലാം ഇതേവരെ വിഫലമായത് വിഷയത്തിൽ രാജ്യം  കൈക്കൊണ്ട കർക്കശമായ നിലപാടുമൂലമാണ്. വൈറ്റ് ഹൌസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ […]

 • in

   തോക്കുമായി ശ്രദ്ധാ കപൂര്‍; സാഹോയുടെ മൂന്നാം പോസ്റ്റര്‍ എത്തി

  തോക്കുമായി ശ്രദ്ധാ കപൂര്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി സാഹോയുടെ മൂന്നാം പോസ്റ്റര്‍. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന സാഹോയുടെ ടീസര്‍ ജൂണ്‍ 13 ന് പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ പ്രഭാസിന്റെ ആരാധകരും ആവേശത്തിലാണ്. പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം ഒരുലക്ഷം ലൈക്കും രണ്ടായിരം കമന്റും പോസ്റ്റര്‍ നേടി. സാഹോയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. […]

 • in

  സാഹോയുടെ ആദ്യ പോസ്റ്റര്‍ എത്തി; വേറിട്ട ലുക്കില്‍ പ്രഭാസ്

  പ്രഭാസ്- ശ്രദ്ധാ കപൂര്‍ താര ജോഡികളായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്ററാണ്  അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും യുവി ക്രിയേഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിച്ചു. ഓഗസ്റ്റ്  15 നാണ്  സാഹോ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. നിരവധി പേര്‍ ഇതിനോടകം തന്നെ പോസ്റ്റര്‍ കണ്ടു കഴിഞ്ഞു. ആദ്യ പോസ്റ്റര്‍ തന്നെ  ആരാധകരുടെ […]

 • in

  സാഹോ സര്‍പ്രൈസുമായി പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ 

  ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി നാളെ( ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ്  സര്‍പ്രൈസ് വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാകും ആ സര്‍പ്രൈസ് പുറത്തുവിടുകയെന്നും പ്രഭാസ് വീഡിയോയില്‍ പറയുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ആരാധകരെ ആകാംക്ഷയിലാക്കിയുള്ള താരത്തിന്റെ സര്‍പ്രൈസ് വീഡിയോ പേജില്‍ പോസ്റ്റ് ചെയ്തത്.( Instagram.com/ActorPrabhas  ) സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന […]

 • in

  കാനഡയിലെ എയര്‍ലൈന്‍ സോഫ്റ്റ് വെയർ കമ്പനിയെ ഐബിഎസ് ഏറ്റെടുത്തു

  തിരുവനന്തപുരം: വ്യോമയാന മേഖലയിലെ പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയർ കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ് വെയർ കമ്പനിയെ ഏറ്റെടുത്തു. ആഡ് ഓപ്റ്റിന്‍റെ ഉടമസ്ഥരായ ക്രോണോസ് ഇന്‍കോര്‍പറേറ്റഡ് എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര മനുഷ്യശേഷി മാനേജ്മെന്‍റ് സോഫ്റ്റ് വെയർ സ്ഥാപനവുമായാണ് ഏറ്റെടുക്കലിനുള്ള കോടികള്‍ വില മതിക്കുന്ന കരാര്‍ ഐബിഎസ് ഒപ്പിട്ടത്. ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ കാനഡ, ഈസി ജെറ്റ്, എമിറേറ്റ്സ്, ഫെഡ്എക്സ്, ഗരുഡ, ലയണ്‍ എയര്‍, ക്വന്‍റാസ് തുടങ്ങിയവയുടെതടക്കം ക്രൂ മാനേജമെന്‍റ് […]

 • in

  ജപ്പാനിലും റിലീസിനൊരുങ്ങി പ്രഭാസ് ചിത്രം സാഹോ 

  ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം സാഹോ ജപ്പാനിലും റീലീസിംഗിനൊരുങ്ങുന്നു. ജപ്പാനില്‍ ഏറെ ആരാധകരുള്ള പ്രഭാസിന്റെ സാഹോ ജാപ്പനീസ് ഭാഷയിലാണ് തിയേറ്ററുകളില്‍ എത്തുക.  ഇന്ത്യയില്‍ ചിത്രത്തിന്റെ റിലീസിംഗിന് ശേഷമായിരിക്കും ജപ്പാനിലെ തിയേറ്ററുകളില്‍ സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ജപ്പാനിലെ സിനിമയുടെ വിതരണാവകാശം ഇതിനകം നല്‍കി കഴിഞ്ഞെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബാഹുബലി ചിത്രത്തിന്റെ പ്രചരണത്തിനായി പ്രഭാസ് ജപ്പാനില്‍ എത്തിയിരുന്നു.  സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ […]

 • in

  മസൂദ് അസറിനെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ 

  പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജെയ്ഷ് -ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെ സമൂർത്തമായ നയതന്ത്ര നടപടികൾ കൈക്കൊള്ളണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയോടും ലോക രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടു. നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി സംഭവത്തെ ശക്തിയായി അപലപിക്കുക, പാരീസിൽ ഈയാഴ്ച നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്ലീനറിയിൽ പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുക എന്നീ ആവശ്യങ്ങളും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. നാല്പതിലേറെ സൈനികരാണ് പുൽവാമ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ തീവ്രവാദ സംഘടനയായ […]

 • in

  കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ഗോവൻ മേളയിൽ  

  യാഥ്യാർഥ്യവും ഫാന്റസിയും കെട്ടിപിണച്ച് അവതരിപ്പിക്കുന്ന ഹ്യൂമൻ സ്പേസ് ടൈം ആൻഡ് ഹ്യൂമൻ എന്ന  ഡുക്കിന്റെ പുതിയ ചിത്രമാണ് നാല്പത്തിയൊമ്പതാമത്‌ ഗോവൻ  ചലച്ചിത്ര മേളയുടെ ഭാഗമാകുന്നത്.  കാലിഡോസ്കോപ്പ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. രണ്ടാം ലോക മഹായുദ്ധകാലമാണ് പശ്ചാത്തലം . ഒരു യുദ്ധക്കപ്പലിൽ യാത്രചെയ്യുന്ന ഒരു കൂട്ടം പേരില്ലാത്ത കഥാപാത്രങ്ങൾ. അവരിൽ പലതരക്കാറുണ്ട് . തെമ്മാടികൾ, ലൈംഗിക തൊഴിലാളികൾ, പുതുതായി വിവാഹിതരായ സ്ത്രീപുരുഷന്മാർ, ഒരു സെനറ്റർ, അയാളുടെ മകൻ, നിഗൂഢ സ്വഭാവക്കാരനായ ഒരു വൃദ്ധൻ തുടങ്ങി നിരവധിപേർ… അപ്രതീക്ഷിത സംഭവങ്ങളുടെ […]

 • in

  കൊച്ചി-മുസിരിസ് ബിനാലെ: കലാകാരന്മാരുടെ പട്ടികയായി 

  കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. ആകെ 95 കലാസൃഷ്ടികളാണ് 108 ദിവസം നീണ്ടു നില്‍ക്കുന്ന സമകാലീന കലാവിരുന്നില്‍ ഉണ്ടാകുന്നത്. 90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെയുടെ  നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. അഞ്ച് സ്ഥാപനങ്ങളും തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബിനാലെ നാലാം ലക്കം. ഇക്കുറി ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധ്യം ബിനാലെയില്‍ കൂടുതലാണ്. 2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് […]

Load More
Congratulations. You've reached the end of the internet.