• in

  ലൈംഗികാരോപണം നിഷേധിച്ച് ട്രംപ് 

  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ  എഴുത്തുകാരി ഇ ജീൻ കരോളിന്റെ പുസ്തകത്തിലൂടെ ഉയർന്നുവന്ന ലൈംഗിക ആരോപണം അദ്ദേഹം നിഷേധിച്ചു. വിവാദങ്ങളിലൂടെ ശ്രദ്ധ നേടാനും പുസ്തകം വിറ്റഴിക്കാനുമുള്ള ശ്രമങ്ങളാണ് എഴുത്തുകാരി നടത്തുന്നതെന്ന് ട്രംപ് ആരോപിച്ചു.  ന്യൂയോർക്ക് മാഗസിനാണ് ട്രംപിനെതിരെയുള്ള ആരോപണങ്ങളുള്ള കരോളിന്റെ വാട്ട് ഡു വി നീഡ് മെൻ ഫോർ: എ മോഡസ്റ്റ് പ്രൊപ്പോസൽ  എന്ന പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. 1995- 96 കാലത്ത് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിൽവച്ച് ട്രംപ് തന്നെ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് മാനഭംഗപ്പെടുത്തിയെന്നുമാണ് […]

 • in

  കശ്‍മീർ പ്രശ്നത്തിൽ നിലപാട് കൈയൊഴിഞ്ഞോ- മോദിയോട് പ്രതിപക്ഷം  

  കശ്‍മീർ പ്രശ്നത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം വിവാദമാകുന്നു. ഇന്ത്യ -പാക് സംഘർഷത്തിൽ എക്കാലത്തെയും വലിയ വെല്ലുവിളിയാണ് കശ്‍മീർ. കാലങ്ങളായി മൂന്നാം കക്ഷി ഇടപെടലുകൾക്ക് തക്കം പാർത്തിരിക്കുന്ന പാകിസ്താന് പിടിവള്ളിയായി ട്രംപിന്റെ അഭിപ്രായ പ്രകടനം  മാറിയിട്ടുണ്ട്. എന്നാൽ കശ്‍മീർ ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചകൾ മാത്രമാണ് പ്രശ്നപരിഹാരം സാധ്യമാക്കൂ എന്നുമാണ് നാളിതുവരെ ഇന്ത്യ കൈക്കൊണ്ട നിലപാട്. കശ്‍മീരിനെ ഒരു അന്താരാഷ്ട്ര പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള പാകിസ്താന്റെ ശ്രമങ്ങളെല്ലാം ഇതേവരെ വിഫലമായത് വിഷയത്തിൽ രാജ്യം  കൈക്കൊണ്ട കർക്കശമായ നിലപാടുമൂലമാണ്. വൈറ്റ് ഹൌസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ […]

 • in

  ഇന്ത്യയ്ക്കുമേൽ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്ന് പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക 

  ഇനിയൊരു ആക്രമണം ഇന്ത്യക്കു നേരെയുണ്ടായാൽ സ്ഥിതിഗതികൾ അതീവ സങ്കീർണമാകും. തീവ്രവാദി ഗ്രൂപ്പുകൾക്കെതിരെ ” മൂർത്തമായ, സുസ്ഥിരമായ ” നടപടികൾ കൈക്കൊള്ളണം. പ്രത്യേകിച്ച് ജെയ്ഷ്- ഇ- മുഹമ്മദിനും ലഷ്കർ- ഇ- തൊയ്‌ബക്കും എതിരെ. മേഖലയിൽ സംഘർഷം വളരാൻ അനുവദിച്ചുകൂടാ. വൈറ്റ് ഹൌസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ഗ്രൂപ്പുകൾക്ക് നേരെ കർശന നടപടികൾ സ്വീകരിക്കുന്നതിൽ പാകിസ്താൻ വീഴ്ച വരുത്തുകയും വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താൽ സ്ഥിതിഗതികൾ പ്രശ്നസങ്കീർണമാകും. ഇരു രാജ്യങ്ങൾക്കും അത് അപകടകരമായിത്തീരും . പേര് വെളിപ്പെടുത്തരുത് എന്ന […]

 • in , ,

  അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു

  AMMA, Lal, Mukesh, media freedom,journalists,  Gauri, 

  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ നേരത്തെ പുറത്താക്കിയ ‘അമ്മ’ ( AMMA ) അടുത്തിടെ ആ നടന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ‘ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്ന ചൊല്ലാണ് ആദ്യം ഓർമ്മയിലോടിയെത്തുക. കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിനൊപ്പം മഹിളാ കോൺഗ്രസും സമാനമായ രീതിയിലാണ് ഇക്കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. അടുത്തിടെ ‘അമ്മ’യുടെ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത […]

 • in , ,

  കുടിയേറ്റ ക്യാമ്പിലെ കുഞ്ഞുങ്ങളെ കാണാനെത്തിയ മെലാനിയ ജാക്കറ്റ് വിവാദത്തിൽ

  Melania Trump's jacket , controversy,migrant children I really don't care, do u?,,separated ,parents,First lady, Mexico, US, America

  വാഷിംഗ്ടണ്‍: ഓരോ പ്രത്യേക അവസരത്തിലും ഒരാൾ ധരിക്കുന്ന വസ്ത്രങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് മെലാനിയ ട്രംപിന്റെ ജാക്കറ്റ് ( Melania Trump’s jacket ) വിവാദം. കുടിയേറ്റ ക്യാമ്പിലെ മെക്‌സിക്കന്‍ കുഞ്ഞുങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് ലോകമെമ്പാടും വിവാദങ്ങൾ അലയടിക്കവെയാണ് അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ ഭാര്യ മെലാനിയ കുട്ടികളുടെ അവസ്ഥ നേരിട്ടറിയുവാനായി ക്യാമ്പിലെത്തിയത്. എന്നാൽ മെലാനിയയുടെ സന്ദർശനത്തെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. കുഞ്ഞുങ്ങളെ കാണാനെത്തിയ വേളയിൽ മെലാനിയ ധരിച്ചിരുന്ന ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് ഇപ്പോൾ അമേരിക്കന്‍ പ്രഥമ […]

 • in ,

  മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും അമേരിക്ക പിന്മാറി; അഭയാർത്ഥി പ്രശ്നത്തിൽ യുഎൻ റിപ്പോർട്ട്

  UN, America, withdraws, Human Rights Council, refugee, Syria , Mexico ,Afghanistan, report

  വാഷിംഗ്ടണ്‍: അമേരിക്ക ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ( UN Human Rights Council ) നിന്നും പിന്മാറി. അമേരിക്കയുടെ തീരുമാനത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് നിരാശ പ്രകടിപ്പിച്ചു. അമേരിക്ക മനുഷ്യാവകാശ കൗണ്‍സിലില്‍ തുടരണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ പ്രശ്നം ഉയർത്തിക്കാട്ടിയാണ് അമേരിക്ക യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും പിന്മാറിയത്. എന്നാൽ കുടിയേറ്റക്കാരുടെ മക്കളെ അവരുടെ രക്ഷിതാക്കളില്‍ നിന്ന് അകറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ സെയ്ദ് […]

 • in , ,

  കിം-ട്രംപിൻറെ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിച്ചു

  Kim-Trump, summit, meeting, US, North Korean, leaders, Singapore, 

  സിംഗപ്പൂര്‍ സിറ്റി: ഏതാനും മാസങ്ങൾക്ക് മുൻപ് പോലും തികച്ചും അസംഭവ്യമെന്ന് കരുതപ്പെട്ടിരുന്ന രണ്ട് ലോക രാഷ്ട്രത്തലവന്മാരുടെ ചർച്ചയ്ക്ക് സിംഗപ്പൂർ ഇന്ന് സാക്ഷ്യം വഹിച്ചു. ലോക സമാധാന ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട ചർച്ചയിൽ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപും ( Kim-Trump ) സിംഗപ്പൂരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ ഒത്തുകൂടി. ആറ് പതിറ്റാണ്ടിന് ശേഷമുള്ള ഇരു രാഷ്ട്രങ്ങളുടെ നേതാക്കന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയെ ലോകം ഉറ്റുനോക്കുകയാണ്. നല്ല ബന്ധത്തിന്റെ […]