• in

  അമിത് ഷായ്ക്ക് രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ്

  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. ഡല്‍ഹിയില്‍ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ഒരു കൂട്ടമാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കശ്യപിന്റെ വിമര്‍ശനം. അമിത് ഷായെ മൃഗമെന്ന് വിശേഷിപ്പിച്ചാണ്‌ അനുരാഗ് കശ്യപിന്റെ ട്വീറ്റ്. ചരിത്രം അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുമെന്ന് അനുരാഗ് പറയുന്നു നമ്മുടെ ആഭ്യന്തര മന്ത്രി എത്ര വലിയ ഭീരുവാണ്. അയാളുടെ പോലീസ്, അയാളുടെ വാടകഗുണ്ടകള്‍, അയാളുടെ സ്വന്തം സൈന്യം. എന്നിട്ടും […]

  Read More

 • in

  പോലീസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പോലീസ് മേധാവിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 

  പോലീസിന്‍റെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജൂലൈ 16ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണിത്.  പോലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തങ്ങളുടെ അധികാരപരിധിയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കണം.  അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ മനോഭാവം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം, പ്രദേശത്തിന്‍റെ മുന്‍കാല […]

  Read More

 • in

  ലോക്കപ്പ് മർദ്ദനത്തിനും  കസ്റ്റഡി മരണത്തിനും ഇടവരുത്തുന്ന പോലീസുകാരെ പിരിച്ചു വിടണം: മനുഷ്യാവകാശ കമ്മീഷൻ  

  തിരുവനന്തപുരം : ലോക്കപ്പ് മർദ്ദനങ്ങൾക്കും കസ്റ്റഡി  മരണങ്ങൾക്കും ഇടവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിന് നിർദ്ദേശം നൽകി.  നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും നടത്തിയ സന്ദർശനത്തിന് ശേഷം ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്.  ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റർ പീരുമേട് ജയിലിൽ […]

  Read More

 • in

  പൊലീസ് സേനയുടെ സാങ്കേതികവിദ്യാ വികസനം: കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിക്കുന്നു

  തിരുവനന്തപുരം:  കേരള പൊലീസിനാവശ്യമായ  ഐടി/സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍, ട്രാഫിക് മാനേജ്മെന്‍റ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് അനുയോജ്യമായ സാങ്കേതിക ഉല്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് കേരള സ്റ്റാര്‍ട്ടപ്പ മിഷന്‍ പദ്ധതിനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.  കേന്ദ്ര സര്‍ക്കാരിന്‍റെ വ്യവസായ പ്രോത്സാഹനം, ആഭ്യന്തര വ്യാപാരം എന്നിവയ്ക്കായുള്ള വകുപ്പില്‍ (ഡിപിഐഐടി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അവിടെനിന്ന് നമ്പര്‍ ലഭിച്ചിട്ടുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങളെ പൊലീസിന്‍റെ ആവശ്യത്തിനനുസരിച്ച് മാറ്റിയെടുക്കാന്‍ അവസരം ലഭിക്കും.  ജൂണ്‍ 15 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.  […]

  Read More

 • in

  ഉയര്‍ന്ന യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരെ സാങ്കേതികമേഖലയില്‍ നിയോഗിക്കും

  തിരുവനന്തപുരം: ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള പോലീസ് സേനാംഗങ്ങളെ അനുയോജ്യമായ സാങ്കേതിക മേഖലയില്‍ നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ സ്പെഷ്യല്‍ ആംഡ് പോലീസിന്‍റെ ഇരുപത്തിയൊന്നാമത് ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡില്‍  അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനം പൂര്‍ത്തിയാക്കിയ 171 പേരില്‍ 11 പേര്‍ ബിരുദാനന്തര ബിരുദധാരികളും 82 പേര്‍ ബിരുദധാരികളുമാണ്. ഒരാള്‍ക്ക് എം.ടെക്കും ഒന്‍പതു പേര്‍ക്ക് ബി.ടെക്കും രണ്ടു പേര്‍ക്ക് എം.ബി.എയും ഒരാള്‍ക്ക് ബി.എഡും ഉണ്ട്. ഒരാള്‍ എം.ഫില്‍ ബിരുദധാരിയാണ്. ചൊവ്വാഴ്ച നടന്ന പാസിങ് […]

  Read More

 • in

  വിസ്മയിപ്പിക്കുന്ന പ്രകടനവുമായി കേരള പോലീസ് ഡോഗ് സ്‌ക്വാഡ് കനകകുന്നിൽ 

  കനകക്കുന്നിലെ നിശാഗന്ധിയില്‍ നടക്കുന്ന കനകോത്സവം പ്രദര്‍ശനത്തില്‍ കേരളപോലീസിന്റെ ഡോഗ്സ്ക്വാഡ്  [ Kerala Police Dog Squad ] നടത്തുന്ന പ്രകടനം ശ്രദ്ധേയമായി. തിരുവനന്തപുരം സിറ്റി, റൂറല്‍ എന്നിവിടങ്ങളില്‍ നിന്നായി എട്ടു പോലീസ് നായ്ക്കളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ട്രെയിനര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സല്യൂട്ട് ചെയ്യാനും ഇരിക്കാനും വിശ്രമിക്കാനും ഉള്ള അവയുടെ കഴിവ് കാണികള്‍ ആസ്വദിക്കുന്നു. ശരീരത്തില്‍ സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഒളിപ്പിച്ചു വയ്ക്കുന്നവരെ നായ്ക്കള്‍ പിടികൂടുന്നത് എങ്ങനെയാണെന്ന് കണ്ടുമനസ്സിലാക്കാന്‍ പ്രദർശനഗരിയില്‍ അവസരമുണ്ട്. ബാഗിലും മറ്റും ഒളിപ്പിക്കുന്ന സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഞൊടിയിടയില്‍ കണ്ടെത്തുന്നതിനുള്ള […]

  Read More