in ,

സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നിർബന്ധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ (Secretariat) ജനുവരി ഒന്നു മുതല്‍ പഞ്ചിങ് (punching) വഴി ഹാജര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാർ ഉത്തരവ്. പുതുവർഷം മുതൽ പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂ എന്നും ഉത്തരവിൽ പറയുന്നു.

കൂടാതെ എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണമെന്നും ഈ മാസം 15-നുമുൻപ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു. നിലവിൽ 5250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്.

വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണിൽ നിന്നും വാങ്ങും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കു മറ്റ് ഓഫീസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്.

നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലക്‌ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ മടങ്ങുന്നതോ റിപ്പോർട്ട് ചെയ്യപ്പെടാറില്ല.

പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഈ ഹാജര്‍ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിര്‍ണയിക്കുക. എന്നാല്‍, സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് പഞ്ചിങ് വരുന്നതോടെ ഹാജർ നില കൂടുതൽ കാര്യക്ഷമമാക്കും.

മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും.

കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ ഓഫീസുകളില്‍ എന്‍ഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്വെയറാണ് കേരളത്തിൽ ഉപയോഗിക്കുക. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടന്‍ നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Ockhi, dead bodies, found, search, Kerala, CM, fishermen, TN, visited, cyclone, ships, Vaibhav, Kochi Maraine airforcement, sea,

ഓഖി: ഇന്ന് 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; 15 പേരെ രക്ഷിച്ചു

Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

മൂന്നാർ, കുറിഞ്ഞി ഉദ്യാന വിഷയങ്ങൾ വീണ്ടും പുകയുന്നു