self-finance colleges-SC-medical admission, SC
in ,

400 മെഡിക്കൽ അഡ്മിഷനുകൾ സുപ്രീം കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളിലെ (self-finance colleges) മെഡിക്കല്‍ പ്രവേശനം (medical admission) അംഗീകരിക്കുന്നതായി സുപ്രീംകോടതി. സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ കോളജുകളില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് നടന്ന അഡ്മിഷന്‍ നടപടികള്‍ അംഗീകരിക്കുമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി.

തൊടുപുഴ അല്‍അസ്ഹര്‍, അടൂര്‍ മൗണ്ട് സിയോണ്‍, വയനാട് ഡി.എം എന്നീ കോളേജുകള്‍ എംബിബിഎസ് കോഴ്സുകളിലേക്ക് നടത്തിയ 400 മെഡിക്കൽ അഡ്മിഷനുകളാണ് സുപ്രീം കോടതി അംഗീകരിച്ചത്. കോളേജുകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേട്ട സുപ്രീം കോടതി വാക്കാലാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് മാത്രമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാനേജ്മെന്റുകളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും തമ്മില്‍ നടത്തിയ വടംവലിയില്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിതി ത്രിശങ്കുവിലായെന്ന് കോടതി കുറ്റപ്പെടുത്തി.

കോളേജുകളില്‍ അടിസ്ഥാന സൗകര്യം ഇല്ലെന്നു ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശനം റദ്ദാക്കിയതിനെതിരെ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

കോളേജുകളിലെ സൗകര്യങ്ങളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിയ അപാകതകള്‍ നാമമാത്രമാണെന്നും ഇതിന്‍റെ പേരിൽ 400 വിദ്യാർത്ഥികളുടെ ഭാവി ത്രിശങ്കുവിലാങ്കാൻ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.

ഈ രണ്ട് വസ്തുതകള്‍ കണക്കിലെടുത്താണ് മൂന്നു മെഡിക്കല്‍ കോളേജുകളിലെ പ്രവേശ നടപടികള്‍ ശരി വക്കുന്നതെന്നും ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഐഎഫ്എഫ്കെ: മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ