Malabar Medical College , admission, Supreme court, students, approved, high court, kerala, govt, spot admission, management, college, medical students, fees, Kerala Medical admission fee, self-financing medical colleges, managements, approached, High Court, MBBS courses, students, admission, petition, next year, against constitution, medical students, regulatory committee, Malabar medical college, bank guarantee
in ,

കോളേജുകളുമായുള്ള കരാര്‍ ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

കൊച്ചി: സ്വാശ്രയ കേസില്‍ ഫീസ് (fees)  വിഷയത്തിലുള്ള ഹൈക്കോടതിയുടെ (HC) നിരീക്ഷണം സര്‍ക്കാരിന് (Kerala Govt) തിരിച്ചടിയായി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി (self-financing medical colleges) കരാര്‍ ഏര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഫീസ് നിര്‍ണയിക്കുന്നതിന് ജംബോ കമ്മിറ്റി എന്തിനാണെന്നും ഹൈക്കോടതി ആരാഞ്ഞു.

ഇന്റര്‍ ചര്‍ച്ച്‌ കൗൺസില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് സർക്കാരിനെതിരായ പരാമര്‍ശമുണ്ടായത്. നവംബര്‍ 15-ന് മുന്‍പ് മാനേജുമെന്റുകള്‍ ഫീസ് നിശ്ചയിക്കണമെന്നും ഫെബ്രുവരി 15-ന് മുന്‍പ് റെഗുലേറ്ററി കമ്മീഷൻ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

താല്‍ക്കാലികമായി ഫീസ് നിശ്ചയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക് അധികാരമില്ലെന്നും അടുത്ത വര്‍ഷം മുതല്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തണമെന്നും കോടതി വ്യക്തമാക്കി.

എല്ലാ വര്‍ഷവും നവംബര്‍ പതിനഞ്ചിനകം സ്വാശ്രയ മാനേജ്‌മെന്റുകള്‍ തങ്ങളുടെ ഫീസ് എത്രയാണെന്ന് ഫീസ് നിര്‍ണയ സമിതിയെ അറിയിക്കണമെന്നും അതിനുശേഷം ഫെബ്രുവരിയോടെ തന്നെ ഫീസ് നിര്‍ണയ സമിതി ഇത് വിശകലനം ചെയ്ത് ഫീസ് നിശ്ചയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഫീസ് സംബന്ധിച്ച് ഏതെങ്കിലും ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ ഒരു മാസത്തിനകം ഹൈക്കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അടുത്ത പ്രവേശ വര്‍ഷം മുതൽ ഈ ഉത്തരവ് ബാധകമാകുമെന്നും നിലവില്‍ താല്‍ക്കാലിക കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ കോടതി ഇടപെട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ലാഭനഷ്ടങ്ങള്‍ നോക്കി ഫീസ് നിശ്ചയിക്കണമെന്നും തലവരിപ്പണം പാടില്ലെന്നും സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദ്ദേശിച്ചു.

ഫീസ് നിയന്ത്രിക്കാന്‍ മാത്രമായിരിക്കും റെഗുലേറ്ററി കമ്മിറ്റിക്ക് അധികാരമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ പുതിയ ഉത്തരവ് വരു വര്‍ഷങ്ങളില്‍ സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട ആശയകുഴപ്പങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

ഹൈക്കോടതി നിർദ്ദേശിച്ച സമയപരിധി പ്രകാരം ഫീസ് നിര്‍ണയം നടത്തിയാല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തോടെ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഘടനയെ കുറിച്ച് വ്യക്തമായ ധാരണ ലഭ്യമാകും. ഈ വര്‍ഷം രണ്ട് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ 11 ലക്ഷം രൂപയെന്ന ഫീസ് നിശ്ചയിച്ചു കൊണ്ട് കരാറില്‍ ഏര്‍പ്പെട്ടത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിവാദ വെളിപ്പെടുത്തൽ; സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

കാമ്പസ്​ രാഷ്​ട്രീയ നിരോധന ഉത്തരവ്​ ഹൈക്കോടതി അസാധുവാക്കി