selfie , mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,
in , ,

സെൽഫി, സെൽഫി സർവ്വത്ര; പക്ഷേ . . .

‘മാലിനി നദിയിൽ കണ്ണാടി നോക്കിയ മാനിനെ’ പറ്റി കവിയുടെ കാവ്യഭംഗി തുളുമ്പിയ വരികളിലൂടെ നമുക്കറിയാം. അപ്പോൾ പിന്നെ സ്വതവേ സ്വാർത്ഥത ആവോളം തൊട്ടുകൂട്ടിയ മനുഷ്യന്റെ കാര്യം പിന്നെ പറയാനുണ്ടോ?! പറഞ്ഞു വരുന്നത് ‘സെൽഫി’ ( selfie ) എങ്ങനെ ഇത്രത്തോളം ‘സെൽഫിഷ്’ ആയി എന്നാണ്. ‘സെൽഫി ഭ്രമം’ ഇപ്പോൾ ‘സെൽഫി ഭ്രാന്ത്’ എന്ന അവസ്ഥയിലേയ്ക്ക് കൂപ്പു കുത്തിയതിനെ കുറിച്ചാണ്.

റഷ്യയിൽ നിന്നൊരു സെൽഫി വാർത്ത

ഇക്കഴിഞ്ഞ ദിവസം അങ്ങ് ദൂരെ റഷ്യയിൽ ഒരു പതിമൂന്നുകാരി റെയില്‍ പാലത്തിന്റെ മുകളില്‍ കയറി സെൽഫി പകർത്തവെ 13 അടി താഴ്ചയിലേയ്ക്ക് നിപതിച്ചതും 3,000 വോള്‍ട്ട് കടന്നു പോകുന്ന വൈദ്യുതിക്കമ്പികളിൽ തൂങ്ങിക്കിടന്നതും ഭാഗ്യവശാൽ വളരെ അത്ഭുതകരമായി ആ കുട്ടി രക്ഷപ്പെട്ടതുമാണ് സെൽഫി കഥകളിലെ ഏറ്റവും പുതിയ ശുഭകരമായ വാർത്ത. എന്നാൽ എല്ലായ്പ്പോഴും സെൽഫിക്കഥകൾക്ക് അങ്ങനെ ശുഭാന്ത്യമല്ല സംഭവിക്കാറുള്ളത്.

സെൽഫികൾ ദുരന്തമാകവെ

ഈ ആഴ്ചയിലാണ് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ, ബെംഗളൂരുവിൽ നിന്നുള്ള ഐടി ജീവനക്കാരായ രണ്ട് യുവാക്കളെ രാമനഗര കനക്പുരയിൽ കാവേരി നദിയിലുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തിൽ കാണാതായത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അന്നേ ദിവസമാണ് കോട്ടയം കളക്ടര്‍ ഡോ. ബി. എസ്.തിരുമേനി മലയാളികളുടെ പുതിയ സെൽഫി മാനിയക്കെതിരെ കര്‍ശന നിർദേശം പുറപ്പെടുവിച്ചത്.

വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുളള സ്ഥലങ്ങളില്‍ ആളുകള്‍ വിനോദത്തിനായി കൂട്ടം കൂടുന്നതും സെല്‍ഫി എടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. കിം ഫലം?! അതൊക്കെ ഇപ്പോഴും നിർബാധം തുടരുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ വിരുതന്മാർ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന സെൽഫികൾ വിളിച്ചു പറയുന്നുണ്ട്.

മാറിയ കാലം; മാറിമറിഞ്ഞ സംസ്കാരം

ആധുനിക സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ മികച്ച ക്യാമറകൾ സ്മാർട്ഫോണുകളിൽ ലഭ്യമായതോടെ ഇക്കാലത്ത് സെൽഫിയില്ലാതെ വയ്യെന്നായി പലർക്കും. പ്രാഥമിക കർമ്മങ്ങൾ അനുഷ്‌ഠിക്കാൻ പോലും മടികാട്ടുന്ന ഇക്കൂട്ടർക്ക് പക്ഷേ മിനിട്ടിനു മിനിട്ടിന് സെൽഫി പകർത്താതെ; അതൊന്ന് സമൂഹമാധ്യമങ്ങളിലിട്ട് ലൈക്കുകൾ വാരിക്കൂട്ടാതെ തന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത് സങ്കൽപ്പിക്കാൻ പോലും ആകില്ലെന്നായിട്ടുണ്ട്.

ഇക്കാലത്ത് സ്ഥലകാല ബോധം തീരെ തൊട്ടു തീണ്ടാത്ത രീതിയിലാണ് പലരും സെൽഫിയെടുക്കുന്നത്. കല്യാണം പോലുള്ള വിശേഷ വേളകളിൽ ‘സെൽഫി’യും ‘ഗ്രൂപ്പി’യുമൊക്കെ പകർത്തുന്നത് മനസിലാക്കാം. എന്നാൽ അത് ഒരു മരണവീട്ടിൽലാകുമ്പോഴുള്ള അനൗചിത്യം എത്രത്തോളമാണെന്ന് ഊഹിക്കാൻ പോലും പലരും തയ്യാറല്ല. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനായി സെൽഫികൾ പകർത്തവെ ചുറ്റുമുള്ളവർക്കുണ്ടാകുന്ന അസൗകര്യങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന ധാർഷ്ട്യവും സെൽഫി ഭ്രാന്തർ പലപ്പോഴും പ്രകടിപ്പിക്കാറുണ്ടല്ലോ.

സെൽഫി പുരാണത്തെ പറ്റി ഒരല്പം

selfie , mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,ദാഹം ശമിപ്പിക്കുവാനായി പുഴയിൽ നിന്നോ കുളത്തിൽ നിന്നോ കൈക്കുമ്പിളിൽ വെള്ളമെടുക്കക്കാൻ മുതിരവെ തെളിനീരിൽ തെളിഞ്ഞ തന്റെ പ്രതിബിംബം കണ്ട് നമ്മുടെ പൂർവ്വികരെത്രയോ അത്ഭുതം കൂറിയിരിക്കാം. കാലങ്ങൾക്ക് ശേഷം കണ്ണാടിയുടെ വരവോടെ അതിൽ പ്രതിഫലിച്ച തന്റെ രൂപസൗകുമാര്യം ആസ്വദിച്ച മാനവർ ഇന്നും ആ കലാപരിപാടി നിത്യേന തുടരുകയാണല്ലോ. അതിന്റെ അത്യന്താധുനിക വെർഷനാകുന്നു സെൽഫി.

176 വര്‍ഷം മുൻപ് അമേരിക്കന്‍ ഫോട്ടോഗ്രാഫറായിരുന്ന റോബര്‍ട്ട് കൊര്‍ണീലിയസ് തന്റെ മുഖം സ്വയം ക്യാമറയില്‍ പകര്‍ത്തി ആദ്യത്തെ സെല്‍ഫിക്ക് തുടക്കമിട്ടതായി ചരിത്രം പറയുന്നു. 1839-ല്‍ റോബര്‍ട്ട് കൊര്‍ണീലിയസ് തുടങ്ങി വച്ച ആ കൗതുക പരിപാടിക്ക് ഇന്ന് ലോകമെമ്പാടും ആരാധകർ ഒട്ടേറെയാണ്. 2013-ൽ ആ വർഷത്തെ വാക്കായി ‘സെൽഫി’ എന്ന പദത്തെ തിരഞ്ഞെടുത്തതിലൂടെ അതിന് കൈവന്ന പ്രാധാന്യം ലോക ജനതയ്ക്ക് മനസ്സിലായി.

ഇലക്ട്രോണിക്‌സ് വിപ്ലവത്തെ തുടർന്ന് സമയം സെറ്റ് ചെയ്ത് വയ്ക്കാന്‍ സൗകര്യമുള്ള ക്യാമറകള്‍ ഉപയോഗിച്ച് സ്വയം ഫോട്ടോ പകര്‍ത്തിയിരുന്ന കാലമൊക്കെ പഴങ്കഥയായി. ഇന്ന് ഡിഎസ്എൽആർ പോലുള്ള അത്യന്താധുനിക ക്യാമറകൾ വിപണിയിൽ സുലഭം. മികച്ച മെഗാ പിക്സലുകലുള്ള മുൻക്യാമറകളുമായി മത്സരിച്ചു പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ, സെൽഫി സ്റ്റിക്കുകൾ, ഏത് കോലത്തിലുള്ള ചിത്രം പതിഞ്ഞാലും അതിനെ സുന്ദര-കോമളമാക്കുവാനുള്ള ആപ്പുകൾ അങ്ങനെ മികച്ച സെൽഫിയെടുക്കുവാനുള്ള സൗകര്യങ്ങൾ ഇക്കാലത്ത് അനവധിയാണെന്നിരിക്കെ സെൽഫി പ്രേമികൾ ആനന്ദസാഗരത്തിൽ ആറാടിക്കൊണ്ട് തങ്ങളുടെ സെൽഫി യത്നം അനുസ്യൂതം തുടർന്നില്ലെങ്കിലേയുള്ളൂ അത്ഭുതം.

സെല്‍ഫി ഭ്രമം സെൽഫി ഭ്രാന്തായപ്പോൾ

selfie mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,ന്യൂജനറേഷന്റെ മാത്രം കുത്തകയൊന്നുമല്ല ഇക്കാലത്ത് സെൽഫി. സ്വകാര്യത പോലും സമൂഹമധ്യത്തിൽ പ്രദർശിപ്പിച്ച് ലൈക്കുകൾ വാരിക്കൂട്ടാൻ നെട്ടോട്ടമോടുന്നവരിൽ സാധാരണക്കാർ മുതൽ പ്രമുഖർ വരെയുണ്ട്. പ്രമുഖരുടെ സെൽഫികൾ പ്രസിദ്ധീകരിക്കുവാനായി പല പ്രമുഖ മാധ്യമങ്ങളും ഇക്കാലത്ത് വളരെയേറെ ഔത്സുക്യം കാട്ടാറുണ്ടല്ലോ. അതിൽ പ്രമുഖ സ്ഥാനം ലഭിക്കുന്നത് ചലച്ചിത്ര താരങ്ങളുടെ സെൽഫികൾക്കാണെന്നതിൽ സംശയമില്ല.

പുതിയ വസ്ത്രമോ മറ്റ് സാധന സാമഗ്രികളോ വാങ്ങിയാൽ, ഭക്ഷണം ഓർഡർ ചെയ്‌താൽ അതിന്റെയെല്ലാം ചിത്രങ്ങൾ പകർത്തവെ സ്വന്തം തല കൂടി അതിൽ ഉൾപ്പെടുത്തുവാൻ സാധാരണക്കാരിൽ ബഹുഭൂരിപക്ഷവും എത്ര താത്പര്യമാണ് ഇക്കാലത്ത് കാട്ടുന്നത്. തന്റെ കുടുംബ വിശേഷം നാലാളെ അറിയിച്ച് താൻ വല്യ സംഭവമാണെന്നും സ്വർഗ്ഗ തുല്യമാണ് തന്റെ ജീവിതമെന്നും നാട്ടുകാരെ അറിയിക്കാനായി സെൽഫികൾ നിരന്തരം പോസ്റ്റ് ചെയ്ത് പുളകം കൊള്ളുന്നവരിൽ പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ഇതിന്റെ ഭവിഷ്യത്തുകൾ.

പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദര്‍ശിക്കുമ്പോഴോ ഒരു പ്രമുഖനെ കണ്ടു മുട്ടുമ്പോഴോ പകര്‍ത്തുന്ന സെല്‍ഫികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുടെ ഉദ്ദേശ്യം ‘ഇതാ ഞാൻ എന്ന വല്യ ഇമ്മിണി ഒരാൾ ഇവിടെയുണ്ട്. ഞാനൊരു വല്യ സംഭവമാണ്. കണ്ടോ, ഈ പ്രശസ്തമായ സ്ഥലവും ആളുകളുമൊക്കെ എന്റെ കസ്റ്റഡിയിലാണ്’ എന്നതല്ലേ?!

അല്ലാതെ ആ സ്ഥലത്തെ പറ്റി മനസിലാക്കുവാനോ അതിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് പകരുവാനോ അല്ലല്ലോ നമ്മിൽ പലരും ഇത്തരം സെൽഫികൾ പോസ്റ്റുന്നത്. എന്തിനേറെ പറയുന്നു പൗരന്മാർക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാർ പോലും ‘സെൽഫി മാനിയാക്’ ആണെന്ന് ആർക്കാണ് അറിയില്ലാത്തത്. നമ്മുടെ പ്രധാനമന്ത്രി മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉൾപ്പെടെയുള്ളവരുടെ സെല്‍ഫി കമ്പം ഇതിനോടകം കുപ്രസിദ്ധി നേടിയതും നാട്ടുകാർക്കറിയാമല്ലോ.

രണ്ട് മലയാളി പ്രമുഖരുടെ സെൽഫി വിവാദങ്ങൾ

സെൽഫി തേടിയെത്തിയ വിദ്യാർത്ഥിയെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിരട്ടിയോടിച്ചതും നിരാശനും അപമാനിതനുമായ ആ ‘പുള്ളിക്കാരൻ’ പൊട്ടിക്കരഞ്ഞപ്പോൾ അലിവ് തോന്നിയ മുഖ്യൻ ഗൂപ്പ് ഫോട്ടോയ്ക്ക് തയ്യാറായതും ആ സംഭവം വിവാദമായതിനെ തുടർന്ന് ഒരു കൊലക്കേസ് പ്രതി അദ്ദേഹത്തിനൊപ്പം നിന്ന് സെൽഫിയെടുത്തതിന്റെ ഫോട്ടോ എതിർ ചേരിക്കാർ വ്യാപകമായി പ്രചരിപ്പിച്ചതും നേരത്തെ വാർത്തയായിരുന്നുവല്ലോ.

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിനെ തുടർന്ന് ഗാന ഗന്ധർവ്വൻ യേശുദാസ് പുറത്തേക്ക് വന്നപ്പോൾ ഒരാൾ അദ്ദേഹത്തിൻറെ അനുവാദമില്ലാതെ സെൽഫിയെടുത്തതും അതിൽ പ്രകോപിതനായ യേശുദാസ് അയാൾക്ക് സാരോപദേശം നൽകിയതിന് പുറമെ അയാളുടെ ഫോൺ വാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതും ഉഗ്രൻ വിവാദമായിരുന്നു സൃഷ്‌ടിച്ചത്‌.

അനുവാദമില്ലാതെ ഒരാളുടെ ചിത്രമെടുക്കുന്നത് തെറ്റു തന്നെയാണെന്നും എന്നാൽ പൊതുജനസമ്മതനായ ഒരാൾ ഇങ്ങനെയല്ല പെരുമാറേണ്ടിയിരുന്നത് എന്നും വാദമുയർന്നിരുന്നു. അതെന്തായാലും പ്രമുഖർക്കൊപ്പം ചിത്രമെടുക്കാൻ പാഞ്ഞു നടക്കുന്നവർക്ക് നല്ലൊരു പാഠമാണ് ആ സംഭവമേകിയത്.

സെൽഫി മാനിയ പ്രശ്നമാകുമ്പോൾ

 selfie mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,സ്വന്തം ഫോട്ടോ നോക്കി രസിക്കുന്നതും അതിൽ ഹരം കണ്ടെത്തുന്നതിലും പിന്നിലുള്ള ചേതോവികാരം തേടിപ്പോകുമ്പോൾ ലഭിക്കുന്ന ഉത്തരം പലപ്പോഴും ആത്മ പ്രശംസ എന്നതിലേക്കാണ്. ആത്മാഭിമാനം തെറ്റല്ല പക്ഷെ ആത്മപ്രശംസ അതിരു കടന്ന് അന്യരെ നികൃഷ്‌ടരായി കണ്ടും സ്വാർത്ഥത തലയ്ക്കു പിടിച്ച് മറ്റുള്ളവരെ അവഹേളിക്കുകയും ചെയ്യുമ്പോൾ അതൊരു സാമൂഹിക വിപത്തായി മാറുന്നു. അത്യന്തം അപകടകരമായ സാഹചര്യത്തിൽ നിന്ന് സെൽഫി പകർത്തി കൈയ്യടി നേടാൻ ന്യൂജെന്നുകാർ മത്സരിക്കുന്നത് ഇന്ന് സർവ്വ സാധാരണമായിരിക്കുകയാണ്.

ദൂഷ്യഫലങ്ങൾ ഉളവാക്കുന്ന സെൽഫികൾ

പാഞ്ഞു വരുന്ന തീവണ്ടിക്കു മുന്നിൽ റെയില്‍ പാളത്തില്‍ നിന്ന്, തീവണ്ടിക്കു മുകളിൽ, മൂര്‍ഖന്‍ പാമ്പിനൊപ്പം, മദം പൊട്ടിയ കൊമ്പന് മുന്നിൽ, അപകട സ്ഥലത്ത് നിന്ന്,  തോക്ക് പോലുള്ള മാരകായുധങ്ങൾ തലയിൽ ചൂണ്ടിക്കൊണ്ട്, ക്വാറികളിൽ വച്ച് ഒക്കെയും ചിത്രങ്ങൾ പകർത്തുന്നവരുടെ മാനസിക പ്രശ്നം ഗുരുതരമാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

വിമാനം പറത്തുന്നതിനിടെ കോക് പിറ്റില്‍ നിന്ന് പൈലറ്റ് സെൽഫി പകർത്തിയത് കണ്ട് ഞെട്ടിയ ആളുകൾ പക്ഷേ, ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയില്‍ ആക്രമണം നടത്തിയ തീവ്രവാദി ഒരു ഇരയുടെ തലയ്‌ക്കൊപ്പം പകർത്തിയ സെൽഫി കണ്ട് ചോരയുറഞ്ഞ അവസ്ഥയിലായി. എത്രത്തോളം ഭയാനകമായി ചിത്രം പകർത്താം എന്ന ചിന്തയിൽ പരക്കം പായുന്ന അക്രമികളുടെ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്ന അനവധി സെൽഫികളാണ് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാകുന്നതെന്നത് എന്തൊരു വിരോധാഭാസമാണ്!

അവശ്യം ചികിത്സ തേടേണ്ടുന്ന സെൽഫി മനിയാക്

ചികിത്സ തേടേണ്ട ഗുരുതരമായ മാനസികരോഗമാണ് ‘സെല്‍ഫി ജ്വര’മെന്ന് അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. ആത്മാഭിമാനവും ആത്മവിശ്വാസവും കുറഞ്ഞവരാണ് ട്വിറ്റർ, ഫേസ് ബുക്ക്, വാട്ട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ നിരന്തരം തങ്ങളുടെ സെൽഫികൾ പോസ്റ്റ് ചെയ്യുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ വിദഗ്ദ്ധർ ‘സെല്‍ഫൈറ്റിസ്’ എന്ന് പേരിട്ടു വിളിച്ചിരിക്കുന്ന ഈ രോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യപ്പെടണമെന്നും അടിയന്തര പ്രാധാന്യത്തോടെ ഇതിന് പരിഹാരം കാണണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇക്കഴിഞ്ഞ മാസത്തിൽ ‘ഗുഡ് ബൈ ഗ്രാന്റ് ഫാദര്‍’ എന്ന അടിക്കുറിപ്പോടെ ഒരു കൗമാരക്കാരൻ
ആസ്പത്രിയില്‍ മരിച്ചു കിടക്കുന്ന തൻറെ മുത്തച്ഛന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത് സൗദി അറേബ്യയില്‍ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. സെല്‍ഫി ഒരു മനോരോഗമാണെന്ന വാദങ്ങൾക്ക് ഈ സംഭവം മികച്ച ഉദാഹരണമാണെന്ന് മനഃശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

സെല്‍ഫി ചിത്രങ്ങളുടെ ആംഗിളുകളും മറ്റും പരിശോധിച്ചാൽ ആ വ്യക്തിയുടെ സ്വഭാവ രഹസ്യങ്ങൾ കണ്ടെത്താന്‍ കഴിയുമെന്നാണ് സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി അവകാശപ്പെടുന്നത്. അമിതമായ സെൽഫി ഭ്രമം ഒരു തരം മാനസിക രോഗമാണെന്നും ‘നാർസിസം’ എന്ന സ്വാനുരാഗ പരമായ രോഗത്തിന്റെ മറ്റൊരു വകഭേദമാണെന്നും മനോരോഗ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു. ‘ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ’ എന്ന രോഗാവസ്ഥറയിലുള്ളവർക്കാണ് ഈ ഭ്രമം അധികമായി കാണപ്പെടുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.

സെൽഫിക്കായി പഠനവും

 selfie mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,അമേരിക്കയിലെ സൗത്ത് കാരലിന സര്‍വ്വകലാശാലയും ലണ്ടനിലെ സിറ്റിലിറ്റ് കോളേജും ഉൾപ്പെടെയുള്ള പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെൽഫി ഒരു പാഠ്യ വിഷയമാണിന്ന്. അധികം വൈകാതെ സെല്‍ഫി സാംസ്‌കാരികചിഹ്നമായി മാറുമെന്നാണ് സെല്‍ഫി അധ്യാപകരുടെ അഭിപ്രായം. അതിന് തെളിവ് നൽകുന്ന ഒട്ടനവധി കാര്യങ്ങൾ നിത്യേന സംഭവിക്കുന്നതിനാൽ അതിൽ ആർക്കും അധികം എതിരഭിപ്രായമുണ്ടാകാൻ തരമില്ല.

എന്നാൽ സെൽഫിയുടെ സാങ്കേതിക വശങ്ങൾ മാത്രം പഠനവിധേയമാക്കാതെ അത് സൃഷ്‌ടിക്കുന്ന സാമൂഹിക-സാംസ്‌കാരിക ആഘാതങ്ങൾ കൂടി പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കണമെന്നും സെൽഫി ദുരന്തമാകാതിരിക്കുവാനുള്ള മുൻകരുതൽ നടപടികൾ ഏർപ്പെടുത്തുന്നതിന്  പുറമെ ബോധവത്കരണ പരിപാടികൾ കൂടി അധികൃതർ കൈക്കൊള്ളണമെന്നുമാണ് പൊതുവെ ഉയരുന്ന ആവശ്യം.

സെൽഫികൾ നിർബാധം വിലസും സമൂഹമാധ്യമ ലോകത്ത് അപകടകരമായ പോസ്റ്റുകൾക്ക് ലൈക്കും ഷെയറും നൽകി പ്രചാരം നൽകാതിരിക്കുവാനുള്ള തീരുമാനമെങ്കിലും വിവേകപൂർവ്വം ഓരോ ഉപയോക്‌താവും കൈക്കൊണ്ടെങ്കിൽ മാത്രമേ ഇത്തരം ഭ്രാന്തൻ ഏർപ്പാടുകൾക്ക് കുറച്ചെങ്കിലും കൂച്ചുവിലങ്ങിടാൻ കഴിയുകയുള്ളൂ എന്നാണ് വിദഗ്ദ്ധാഭിപ്രായം. എത്രപേർക്കാകും അങ്ങനെയൊരു തീരുമാനം കൈക്കൊള്ളുവാൻ?

 selfie mania , social media, accidents, viral,  likes, shares, viral, incidents, issues, treatment, maniac, America, Universities, research, train, students, youth, kids, weapons, Russia, girl, rules, law, comments, London, education , awareness, Kerala, Modi, Trump, Pinarayi, Yesudas,‘അൽ കിടിലോസ്‌കി നിർവികാര പ്രലോഭിത ധൃതംഗ പുളകിത മ്ലേച്ഛ രഹിത കർണ്ണ ദാനസ്യ സമത്വ കിടുവേ കിടുകിക്കിടു കിടിലോൽസ്കിയേയേ’ പോലുള്ള അഭിനന്ദന പദപ്രേയോഗങ്ങളും ഒട്ടേറെ കൈയ്യടി കാലടി പോലുള്ള സ്മൈലികളും നിറച്ച് അത്തരം പോസ്റ്റുകളിൽ അഭിനന്ദന പ്രവാഹങ്ങൾ സൃഷ്‌ടിച്ചില്ലെങ്കിൽ ‘മച്ചാൻ’, ‘ചങ്ക്’ എന്നിത്യാദി പദങ്ങളിൽ അറിയപ്പെടുന്ന പരിചയക്കാർ പിണങ്ങുമോ പരിഭവിക്കുമോ എന്ന് വ്യാകുലപ്പെട്ട് പ്രതികരിക്കുന്നവർ കൂടുതലായി കാണപ്പെടുന്ന ഇക്കാലത്ത് വിവേകപൂർവ്വമായ ഇടപെടൽ സംസ്കാരം സമൂഹമാധ്യമങ്ങളിലും സൃഷ്‌ടിക്കപ്പെടാൻ ഇനിയും കാലമേറെ വേണ്ടിവരുമെന്നാണ് നിലവിലുള്ള സൂചനകൾ. അതു വരെ ‘അൽ കിടിലോസ്‌കികൾ’ തങ്ങളുടെ കുപ്രസിദ്ധമായ കൃത്യങ്ങൾ തുടരുമെന്നതിൽ സംശയമില്ല.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രഥമ നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിനു പരിസമാപ്തി

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

സ്ത്രീ വിരുദ്ധ സാമൂഹ്യ വീക്ഷണത്തിനെതിരെ ബോധവല്‍ക്കരണം വേണം – വനിതാ കമ്മീഷന്‍