senior journalist, Vinod Verma , arrest,BJP
in ,

പത്രപ്രവർത്തകന്റെ അറസ്റ്റ്; ബിജെപിക്കെതിരെ പ്രതിഷേധം

ഗാസിയാബാദ്: മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ (senior journalist) വിനോദ് വര്‍മയെ (Vinod Verma) പോലീസ് അറസ്റ്റ് (arrest) ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപിക്കെതിരെ പ്രതിഷേധം. ഛത്തീസ് ഗഢിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്തുവെന്ന് ആരോപിച്ചാണ് ഛത്തീസ് ഗഢ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരെ സെക്‌സ്‌ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച്ച രാവിലെ 3.30-ന് വിനോദ് വര്‍മയെ അറസ്റ്റ് ചെയ്ത പോലീസ് ഇദ്ദേഹത്തെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.

senior journalist, Vinod Verma , arrestedമണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നതായാണ് റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ വസതിയിൽ നിന്ന് നൂറുകണക്കിന് സിഡികളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബിജെപിക്കെതിരെ  പ്രതിഷേധങ്ങൾ ആരംഭിച്ചു.

ഇദ്ദേഹത്തിന്റെ അറസ്റ്റ് മാധ്യമസ്വാതന്ത്രത്തിന് നേർക്കുള്ള കടന്നുകയറ്റമായി പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. എന്നാൽ വിനോദ് വര്‍മ പ്രതിപക്ഷമായ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസ് വക്താവ് ഭൂപേഷ് വഖേല്‍ ആരോപണം നിഷേധിച്ചു. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന വിനോദ് വര്‍മ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലെ അംഗം കൂടിയാണ്. അമര്‍ ഉജ്വല എന്ന ഓണ്‍ലൈന്‍ പത്രത്തിന് പുറമെ ബി.ബി.സി യുടെ ഹിന്ദി എഡിഷനിലും വിനോദ് വര്‍മയ്ക്ക് പ്രവർത്തി പരിചയമുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Cissa, EMC, conference, conducted

ഊർജ്ജ ക്ഷമത: സിസ്സ-ഇഎംസി കോൺഫറൻസ് സംഘടിപ്പിച്ചു

തോമസ് ചാണ്ടി കേസ്: എ.ജിയും റവന്യൂമന്ത്രിയും തമ്മിൽ തർക്കം