in

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ ( Senkumar, ) കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അർദ്ധ ശമ്പളം കൈപ്പറ്റിയെന്ന കേസാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്.

അന്വേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്.

നിയമവിരുദ്ധമായാണ് കേസെടുത്തതെന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്‌.

സെന്‍കുമാര്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജരേഖയല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അജിത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സര്‍ട്ടിഫിക്കറ്റില്‍ തീയതി തിരുത്തിയെന്ന തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും കേസില്‍ വിജിലന്‍സ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടര്‍ എന്ന രീതിയില്‍ ശരിയായ കാര്യമാണ് ചെയ്തതെന്നും ഡോക്ടര്‍ അജിത് കുമാര്‍ അറിയിച്ചിരുന്നു.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സര്‍ക്കാരില്‍ നിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നുള്ള എട്ടു മാസങ്ങളില്‍ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നു കാണിച്ച്‌ പ്രത്യേകം അപേക്ഷ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി.

അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കിയത് വ്യാജമാണെന്നാണ് പരാതി. സിപിഎം നേതാവ് സുകാര്‍ണോ ആണ് പരാതി നൽകിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം

govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,

ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നത് നിയമവിരുദ്ധമെന്ന് സര്‍ക്കുലര്‍