in

നയൻതാരയ്ക്കെതിരെ സെക്സിസ്റ്റ് പരാമർശം, നടൻ രാധാരവിയെ ഡി എം കെയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു  

തെന്നിന്ത്യൻ ചലച്ചിത്രതാരം നയൻതാരയ്ക്കെതിരെ ലൈംഗികച്ചുവ കലർന്ന ഭാഷയിൽ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ നടൻ രാധാരവിയെ ഡി എം കെ യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. 

നയൻ താര പ്രധാനവേഷത്തിലെത്തുന്ന കൊലയുതിർ കാലം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിനിടയിലാണ് വിവാദമായ  സംഭവം നടക്കുന്നത്.

നയൻ താര പ്രേതമായും സീതയായും അഭിനയിക്കുന്നവളാണെന്ന പരാമർശത്തോടൊപ്പം അവരുടെ വ്യക്തി ജീവിതത്തെ കൂടി ഇകഴ്ത്തി സംസാരിക്കുകയായിരുന്നു രാധാരവി. സീതയാവാനുള്ള യോഗ്യത നടിക്കില്ലെന്ന മട്ടിലാണ് അദ്ദേഹം അത് പറഞ്ഞത്.  ” നയൻ സീതയായി അഭിനയിക്കുന്നു! മുൻപെല്ലാം ദേവതമാരുടെ വേഷം ചെയ്യാൻ കെ ആർ വിജയയെപ്പോലുള്ള നടിമാരെയാണ് സമീപിച്ചിരുന്നത്. ഇന്ന് ആർക്കും ദൈവമായി അഭിനയിക്കാം എന്ന നില വന്നിരിക്കുന്നു “, സോഷ്യൽ മീഡിയയിലൂടെ വിവാദമായ സംഭവത്തിൽ രാധാരവി പറയുന്നു. കാഴ്ച്ചയിൽ തന്നെ ദൈവിക ഭാവം തുളുമ്പുന്നവരെയാണ് ഇത്തരം റോളുകളിലേക്ക് തെരഞ്ഞെടുക്കേണ്ടതെന്നും  അദ്ദേഹം കുറ്റപ്പെടുത്തി. നയൻ താര പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിന്റെ തന്നെ പ്രചരണ പരിപാടിക്കിടെയാണ് നടൻ അവരെ ഇടിച്ചുതാഴ്ത്തി സംസാരിച്ചത്  എന്നതാണ് ശ്രദ്ധേയമായ കാര്യം. 

പാർട്ടി അച്ചടക്കം ലംഘിച്ചതിനും പൊതു സമൂഹത്തിനു മുന്നിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനും നടൻ രാധാരവിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതായി ഡി എം കെ ജനറൽ സെക്രട്ടറി കെ അൻപഴകൻ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമയനിഷ്ഠയില്‍ ഒന്നാമത് ഗോ എയര്‍

5 കോടി ദരിദ്ര കുടുംബങ്ങൾക്ക് കുറഞ്ഞ വരുമാന പദ്ധതി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി