in ,

കേരള സർവ്വകലാശാലയിൽ സംഘർഷം തുടരുന്നു

തിരുവനന്തപുരം: എസ്എഫ്ഐ (SFI) നടത്തിയ കേരള സർവ്വകലാശാല മാർച്ചിൽ (Kerala University march) സംഘർഷം തുടരുന്നു. കേരള സർവ്വകലാശാലയിൽ എസ്എഫ്ഐയും പോലീസും തമ്മിൽ ഏറ്റുമുട്ടി.

എസ്എഫ്ഐ പ്രവർത്തകർ ഭരണകാര്യാലയത്തിലേയ്ക്ക് തള്ളിക്കയറി. പോലീസിന് പ്രവർത്തകരെ തടയാനായില്ല. പോലീസിന് നേരെ കല്ലേറുണ്ടായി.

കേരള സർവ്വകലാശാല വിസിയുടെ രാജി ആവശ്യപ്പെട്ടാണ് എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചത്. സമരക്കാരെ പിരിച്ചു വിടാനായി പോലീസ് ജലപീരങ്കി പ്രയോഗിക്കുകയാണ്.

മൂന്ന് തവണ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കൂടുതൽ പ്രതിഷേധക്കാർ സംഭവസ്ഥലത്തേയ്ക്ക് പ്രവേശിക്കുമെന്നാണ് സൂചന.

പോലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ആസ്ഥാനത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഉന്തും തള്ളും രൂക്ഷമായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.

സംഘര്‍ഷമുണ്ടായതിന് പിന്നാലെ ആസ്ഥാനത്തിന് മുന്നില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

ഒരു വിദ്യാര്‍ഥിക്ക് സര്‍വ്വകലാശാല വഴിവിട്ട് മാര്‍ക്ക് നല്‍കിയ വിഷയത്തിലാണ് എസ്‌എഫ്‌ഐ വൈസ് ചാന്‍സലര്‍ക്കെതിരേ രംഗത്തെത്തിയത്.

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ശനിയാഴ്ച വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ വിസിക്കെതിരേ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങൾ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, Candelaria,Jhonny Hendrix, NS Madhavan, 22nd International Film Festival of Kerala ,Director,Victor Hugo , Silence , renowned writer, P.K.Nair Colloquium,'Tradition of Dissent', organized,Hotel Hycinth ,oppression , citizens ,supporters, Guernica, Chomsky, democracy, Leonard Cohen,'Anthem,

പ്രണയിക്കാത്തവർ ജീവിതം അറിയുന്നില്ല: ജോണി ഹെന്‍ഡ്രിസ്

Adv Udayabhanu, bail, granted, High Court,HC, Rajiv murder case, Rajeev, real estate, crime, police, investigation,

അഭിഭാഷകൻ സിപി ഉദയഭാനുവിന് ജാമ്യം അനുവദിച്ചു