College Principal , poster, Chief minister, Pinarayi, P.V. Pushpaja , education minister, kerala assembly, ramesh chennithala, Principal , SFI, poster
in ,

പ്രിന്‍സിപ്പലിന് ആദരാഞ്ജലി; എസ്എഫ്ഐക്കെതിരെയുള്ള വിവാദം മുറുകുന്നു

കാസർകോഡ്: കാഞ്ഞങ്ങാട്ടെ പടന്നക്കാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലായ ( Principal ) പിവി പുഷ്പജയ്ക്ക് യാത്ര അയപ്പ് ചടങ്ങിനിടെ ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച വിവാദ സംഭവത്തിൽ എസ് എഫ് ഐക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാകുന്നു. വിഷയത്തെ തുടർന്ന് ഇന്ന് കോളേജ് മാനേജ്‌മെന്റ് യോഗം ചേരുമെന്ന് അറിയിച്ചു.

സംഭവത്തിന് പിന്നില്‍ എസ്എഫ്ഐക്കു പങ്കുണ്ടെന്നതിനു തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് കോളേജ് . മാനേജ്‌മെന്റ് യോഗം ചേരുന്നത്. വനിതാ പ്രിൻസിപ്പലിന്റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം പോലീസിൽ പരാതിപ്പെടുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

പതിവായി ക്ലാസ്സില്‍ ഹാജരാകാത്ത നേതാക്കള്‍ക്ക് അറ്റന്റന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച രണ്ട് ദിവസം തുടര്‍ച്ചയായി പ്രിന്‍സിപ്പലിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

ഡല്‍ഹി ജെഎന്‍യു മോഡല്‍ ആസാദി മുദ്രാവാക്യവുമായി പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പടക്കം പൊട്ടിച്ചതിനു നേതൃത്വം നല്‍കിയതില്‍ എസ്എഫ്ഐ അംഗവും ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയവരുടെ കൂട്ടത്തില്‍ ജില്ലാ കമ്മിറ്റിയംഗവും ഉണ്ടെന്നു യൂണിറ്റ് സെക്രട്ടറി സ്ഥിരീകരിച്ചു. സംഭവത്തില്‍ പങ്കില്ലെന്ന് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണു യൂണിറ്റ് സെക്രട്ടറിയുടെ സ്ഥിരീകരണം പുറത്തു വന്നത്.

മാലപ്പടക്കത്തിനു തീ കൊളുത്തിയ ശേഷം ഓടി മാറുന്ന ശരത്ത് എന്ന  രണ്ടാം വർഷ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥി എസ്എഫ്ഐ അംഗമാണെന്ന് യൂണിറ്റ് സെക്രട്ടറി രാഹുൽ രാജ്  സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നില്‍ എസ് എഫ് ഐ ആണെന്നും അറ്റന്‍ഡന്‍സ് നല്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്നും പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

എന്നാൽ കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പാള്‍ കെ.എസ്.യു ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളോട് പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്‌എഫ്‌ഐ നേരത്തെ ആരോപിച്ചിരുന്നു.

മുപ്പത്തിമൂന്ന് വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന ഡോക്ടര്‍ പി.വി.പുഷ്പജയ്ക്ക് കഴിഞ്ഞ ദിവസം കോളേജില്‍ യാത്രയപ്പ് നല്‍കിയതിനിടെയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചത്. ഒപ്പം കോളേജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.

‘വിദ്യാര്‍ത്ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം’ എന്നീ വരികളാണ് പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടത്. കോളേജ് മാനേജ്‌മെന്റുമായി ആലോചിച്ചശേഷം ഇക്കാര്യത്തില്‍ നിയമനടപടി എടുക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ പാലക്കാട് വിക്ടോറിയ കോളേജിലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഗുരുവിനെ അപമാനിക്കുന്ന സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് പ്രൊഫസര്‍ ടിഎന്‍ സരസുവിന് എസ്എഫ്‌ഐ ശവുകുടീരം ഒരുക്കിയിരുന്നു .

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

African actor, Samuel, issue, solved, Sudani from Nigeria, actor, Samuel Abiola Robinson, remuneration, Thomas Issac, producers, facebook post, Kerala, Sudani from Nigeria , Samuel Robinson , thomas issac, leaders , vt balram mla, jinu thomas, saubin, support, opposed, facebook, racial discrimination ,alleges  , Nigerian actor ,Samuel Abiola Robinson , Kerala, producers, film, 

ആരോപണങ്ങളുമായി സുഡാനി ഫ്രം നൈജീരിയയിലെ ആഫ്രിക്കന്‍ നടന്‍

religion, belief, India, caste, Kerala, violence, God, socila media, hospital, application form, caste and religion , students, minister, notice C Ravindranath, education minister, notice, opposition, kerala assembly, schools, admission, software,

കുട്ടികളുടെ ജാതി മത കണക്ക്; വിദ്യാഭ്യാസ മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്