ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് തുണയായത്. നാല് മത്സരങ്ങളിലായി 161 റണ്‍സ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യയ്ക്കാരിയാണ് ഷെഫാലി. നേരത്തെ മിതാലി രാജ് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയുടെ ബേത് മൂണി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന ആറാം സ്ഥാനത്തും ജെമീമ റോഡ്രിഗസ് ഒമ്പതാം സ്ഥാനത്തുമുണ്ട്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോണാണ് മുന്നില്‍. ഇന്ത്യയുടെ ദീപ്തി ശര്‍മ അഞ്ചാം സ്ഥാനത്തും രാധ യാദവ് ഏഴാം സ്ഥാനത്തും പൂനം യാദവ് എട്ടാം സ്ഥാനത്തുമുണ്ട്.