Movie prime

തലസ്ഥാനത്തെ ‘ഷഹീൻ ബാഗ്’ സമരപ്പന്തലിന് കുടിയൊഴിപ്പിക്കൽ നോട്ടീസ്

പൗരത്വ നിയമഭേദഗതിക്കെതിരെ അനിശ്ചിതകാല സമരം ചെയ്യുന്ന ഡൽഹിയിലെ ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരത്തിന് ഇടതു സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ്. സമരപ്പന്തൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ നോട്ടീസാണ് ഞായറാഴ്ച രാവിലെ സമരക്കാർക്ക് ലഭിച്ചത്. അതീവ സുരക്ഷാ മേഖലയിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളതെന്നും അനിശ്ചിതകാല സമരം അനുവദിക്കാനാവില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. സി എ എ യ്ക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയ സർക്കാർ അതിനുള്ള ഐക്യദാർഢ്യ സമരത്തോട് പുലർത്തുന്ന സമീപനം ആശാവഹമല്ലെന്ന് സംഘാടകരിൽ ഒരാളായ മേധ സുരേന്ദ്രനാഥ് More
 
തലസ്ഥാനത്തെ ‘ഷഹീൻ ബാഗ്’ സമരപ്പന്തലിന് കുടിയൊഴിപ്പിക്കൽ നോട്ടീസ്

പൗരത്വ നിയമഭേദഗതിക്കെതിരെ അനിശ്ചിതകാല സമരം ചെയ്യുന്ന ഡൽഹിയിലെ ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരത്തിന് ഇടതു സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ്. സമരപ്പന്തൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ നോട്ടീസാണ് ഞായറാഴ്ച രാവിലെ സമരക്കാർക്ക് ലഭിച്ചത്. അതീവ സുരക്ഷാ മേഖലയിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളതെന്നും അനിശ്ചിതകാല സമരം അനുവദിക്കാനാവില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

സി എ എ യ്ക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയ സർക്കാർ അതിനുള്ള ഐക്യദാർഢ്യ സമരത്തോട് പുലർത്തുന്ന സമീപനം ആശാവഹമല്ലെന്ന് സംഘാടകരിൽ ഒരാളായ മേധ സുരേന്ദ്രനാഥ്‌ പറഞ്ഞു. തികച്ചും സമാധാനപരമായി, സ്ത്രീകളും വിദ്യാർഥികളും നടത്തുന്ന സമരമാണിത്. ഞങ്ങൾ സമരം തുടരും. നിയമസഭ പ്രമേയം പാസാക്കിയ വിഷയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഒരു സമരത്തിന് അനുമതി നിഷേധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം- അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ പതിനാലു ദിവസമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ, പ്രത്യേകിച്ച് സ്ത്രീകളും വിദ്യാർഥികളും കുട്ടികളുമെല്ലാം തലസ്ഥാനത്തെ ഷഹീൻ ബാഗ് സമരത്തിന് പിന്തുണയേകി സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ എത്തിച്ചേർന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ, വി ശിവൻകുട്ടി, സച്ചിദാനന്ദൻ, സക്കറിയ,ഡോ. ആസാദ്, രാജൻ ഗുരുക്കൾ, സി ആർ നീലകണ്ഠൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
രണ്ടു ദിവസത്തിനകം പന്തൽ പൊളിച്ചു നീക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.