ഷക്കീല  ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പ്രശസ്ത നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ഷക്കീല എന്ന  ചിത്രത്തിന്റെ  പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഷക്കീലയായി എത്തുന്നത് നടി റിച്ച ഛദ്ദയാണ്. തൊണ്ണൂറുകളെ  അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മേക്കപ്പിൽ  മഞ്ഞയും പർപ്പിളും  നിറത്തിലുള്ള മോണോക്കിനി അണിഞ്ഞ റിച്ച  പകുതി നിറഞ്ഞ വിസ്കി ഗ്ലാസിൽ  ആകർഷകമായി നിൽക്കുന്നതാണ് പോസ്റ്റർ. ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക്  പോസ്റ്റർ നവംബറിൽ പുറത്തിറക്കിയിരുന്നു. അതിന്  പിന്നാലെയാണ് പുതിയ  പോസ്റ്റർ  പുറത്തുവിട്ടിരിക്കുന്നത്.  റിച്ച  ഛദ്ദ  തന്നെയാണ്  തന്റെ  നവ മാധ്യമ പേജിലൂടെ പുതിയ  പോസ്റ്റർ  പ്രേക്ഷകരുമായി  പങ്കുവച്ചത്.

കന്നഡ സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷാണ്  ചിത്രം സംവിധാനം ചെയ്യുന്നത്.  ഈ ചിത്രത്തിൽ  റിച്ചയ്‌ക്കൊപ്പം
പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും വേഷമിടുന്നു..തൊണ്ണൂറുകളിൽ   സൗത്ത് ഇന്ത്യയിലെ  മസാല പടങ്ങളിലൂടെ സുപരിചിതമായ ഷക്കീലയുടെ  ജീവിതത്തിലെ ആരും കാണാത്ത  വഴികളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

ചിത്രത്തിന്റെ ടാഗ്‌ലൈൻ തന്നെ  “Not  A Porn Star,” (ഒരു അശ്ലീല താരമല്ല ) എന്നാണ് . “ഷക്കീലയുടെ ജീവിതത്തെ  മഹത്വവത്കരിക്കാനുള്ള  ശ്രമമല്ല നടത്തുന്നതെന്ന്  റിച്ച പറയുന്നു.  കരിയറിന്റെ  വളർച്ചയിൽ അവരെപ്പറ്റി  ആളുകൾ  എന്ത്  പറഞ്ഞു എന്ന് നോക്കേണ്ടതില്ല . ഒരു പാടുപേർ  അവരെ ആരാധിച്ചു .അതേസമയം  അവരെ  പോൺ  സ്റ്റാർ എന്ന്  മുദ്രകുത്തുകയും  ചെയ്തു. എന്നാൽ അവർ കേവലം ഒരു മസാല നടി  മാത്രമായിരുന്നില്ല . അത് പറയാനാണ് ചിത്രം ശ്രമിക്കുന്നത്.”, റിച്ച പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുടുകുടെ ചിരിപ്പിക്കാൻ  ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍

യാത്രയിലെ  ആദ്യ ഗാനം പുറത്തിറങ്ങി