Shami , police, wife, BCCI, letter, phones, investigation, cricket, chat,
in , ,

ഷമിക്കെതിരെയുള്ള ആരോപണം; അന്വേഷണം ഊർജ്ജിതം; ബിസിസിഐയ്ക്ക് കത്തയച്ചു

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ( Shami  ) ഭാര്യ ഹസിന്‍ ജഹാൻ നൽകിയ പരാതിയില്‍ പോലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് പോലീസ് കത്തയച്ചു.

കൂടാതെ ഷമിയുടെ ഫോണുകള്‍ പോലീസ് കണ്ടുകെട്ടി. ഷമി മറ്റു സ്ത്രീകളുമായി ചാറ്റ് ചെയ്തതിന്റേയും സംസാരിച്ചതിന്റേയും വിശദാംശങ്ങള്‍ അന്വേഷിക്കുവാനാണ് പോലീസ് ഫോണുകൾ പിടിച്ചെടുത്തത്.

ഷമി യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷിച്ച് ബി.സി.സി.ഐക്ക് കത്തയച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും കൊല്‍ക്കത്ത പോലീസ് ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാഠി അറിയിച്ചു.

കഴിഞ്ഞ ദിവസം പോലീസ് വിളിച്ചു വരുത്തിയതിനെ തുടർന്ന് ഹാജരായ ഹസിന്‍ ജഹാൻ തന്റെ കൈവശമുള്ള ഷമിയുടെ ഫോണുകൾ പോലീസിന്റെ നിർദ്ദേശത്തെ തുടർന്ന് പരിശോധനയ്ക്കായി കൈമാറിയിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട ചില പ്രധാന രേഖകളും ഹസിന്‍ പോലീസിന് കൈമാറി.

അതേസമയം കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമമാണ് ഷമിയുടെ കുടുംബം നടത്തുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്ന കൊല്‍ക്കത്തയിലെത്തിയ കുടുംബാംഗങ്ങള്‍ ഹസിന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നെങ്കിലും ഹസിന്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്.

ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ വധിക്കാന്‍ ശ്രമിച്ചെന്നുമാണ് ഭാര്യ വെളിപ്പെടുത്തിയത്. നിരവധി സ്ത്രീകളുമായി വാട്സ്‌ആപ്പിലും ഫേസ്ബുക്കിലും ഷമി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോട്ട് ഹസിന്‍ ജഹാന്‍ അവരുടെ ഫേസ്ബുക്കില്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഷമിയ്ക്ക് പുറമെ ഷമിയുടെ കുടുംബവും തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഭാര്യ ആരോപിച്ചിരുന്നു.

ആരോപണങ്ങളെ തുടർന്ന് ബി.സി.സി.ഐയുടെ 2017-18 സീസണിലേക്കുള്ള പുതിയ കരാര്‍ പട്ടികയില്‍ പേസര്‍ ഷമിയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. ഹസിന്‍ ജഹാന്‍ ഭര്‍തൃ പീഡനം ആരോപിച്ച്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും ഷമി പുറത്തായതെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഷമിയെ പുറത്തു നിര്‍ത്തിയിരിക്കുന്നതെന്നും ഹസിന്‍ ജഹാന്റെ പരാതിയില്‍ കുറ്റക്കാരനല്ലെന്ന് തെളിയിച്ചാല്‍ ഷമിയെ കരാറില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. ഷമിയ്ക്ക് പിന്തുണയുമായി നേരത്തെ ധോണി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തവണത്തെ കരാറില്‍ ഷമി ബി ഗ്രേഡിലാണ് ഉള്‍പ്പെട്ടിരുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Chengannur, by-election,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: അഡ്വ. ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

Xiaomi ,plans, launch, 6 new phones, India , Indian market, company,global vice-president and India head Manu Kumar Jain ,open ,100 exclusive stores, release ,new product categories, invest ,software, internet start-ups,

ആറു പുതിയ ഫോണുകൾ, 100 എക്സ്ക്ലൂസീവ് സ്റ്റോറുകൾ; പുതിയ പദ്ധതികളുമായി ഷവോമി