in ,

ശംഖുമുഖം ബീച്ച് കാര്‍ണിവലിന് തുടക്കമായി 

തിരുവനന്തപുരം: ശംഖുമുഖം ആര്‍ട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് കാര്‍ണിവലിന് തുടക്കമായി. ശംഖുമുഖം തീരത്തെ വിവിധ നിറങ്ങളില്‍ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിംഗാണ് ബീച്ച് കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

28 -ന്  കാര്‍ണിവല്‍ സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മല്‍സരങ്ങളും രാത്രി കലാപരിപാടികളും നടക്കും. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോടൊപ്പം വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയും ബീച്ച് കാര്‍ണിവലില്‍ കൈകോര്‍ക്കുന്നുണ്ട്.

  23ന് വൈകിട്ട് നാല് മുതല്‍ പുരുഷന്മാരുടെ വടംവലി മല്‍സരം, രാത്രി ഏഴിന് ലോക്ധര്‍മി അവതരിപ്പിക്കുന്ന നാടകം ‘ശാകുന്തളം’. 24ന് വൈകിട്ട്  ബീച്ച് ഹാന്‍ഡ് ബോള്‍ മല്‍സരം, രാത്രി മെഗാഷോ ‘മദ്രാസ് മെയില്‍’. 25ന് വൈകിട്ട് ബീച്ച് ഫുട്ബോള്‍ മല്‍സരം, രാത്രി  ദിവ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടം തുടര്‍ന്ന് പി.ഭാസ്‌കരന്‍ സ്മൃതി ഗീതം. 26ന് വൈകിട്ട്  ബീച്ച് വോളിബോള്‍ മല്‍സരം, രാത്രി ഏഴിന് തെയ്യം. അഗ്നി ഘണ്ടാകര്‍ണന്‍ ഉള്‍പ്പെടെ  മൂന്ന് തെയ്യക്കോലങ്ങള്‍ മലബാറിന്റെ അനുഷ്ഠാന രീതിയില്‍ ശംഖുമുഖം തീരത്ത് അവതരിപ്പിക്കപ്പെടും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ ശക്തിപ്പെടുത്താന്‍ 13 കോടി രൂപ

കേരളത്തിന് ഡിജിറ്റൽ ഇന്ത്യാ അവാർഡ്