in

ശംഖുമുഖം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്

തിരുവനന്തപുരം: ശംഖുമുഖം വിനോദസഞ്ചാര കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള 14.67 കോടി രൂപയുടെ പദ്ധതിക്കു തുടക്കമായി. 1.21 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. തലസ്ഥാനത്ത്  വിനോദസഞ്ചാര മേഖലയില്‍ 125 കോടിരൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശംഖുമുഖം ബീച്ചില്‍  എന്‍ട്രി ഇംപ്രൂവ്മെന്‍റ് ആന്‍ഡ് അര്‍ബന്‍ പ്ലാസ, പാര്‍ക്കിംഗ്- ട്രാഫിക് ആന്‍ഡ് റിക്രിയേഷണല്‍ ഹബ്ബ്, കള്‍ച്ചറല്‍ ഹബ്ബ് വികസനം എന്നീ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനമാണ് നടന്നത്. 1.21 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച ശംഖുമുഖം കുളത്തിന്‍റേയും മണ്ഡപത്തിന്‍റേയും പുനരുജ്ജീവനവും പൈതൃക വിപണന ശാലകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പതിനേഴ് പൈതൃക വിപണനശാലകളാണ് ഒരുക്കിയിരിക്കുന്നത്.

ശംഖുമുഖം ബീച്ചിന്‍റെ സൗന്ദര്യം നുകരുവാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ നിലവില്‍ അപര്യാപ്തമാണ്. ഓഖി പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ബിച്ചിന്‍റെ ഘടനയിലും മറ്റും അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടാക്കിയ നാശനഷ്ടങ്ങളും മാറ്റങ്ങളും സര്‍ക്കാര്‍ മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പ് സമഗ്രമായ മാസ്റ്റര്‍ പ്ലാനിലൂടെ ശംഖുമുഖം മോടിപിടിപ്പിക്കുന്നതിനുള്ള പുതിയ ബീച്ച് വികസന പദ്ധതി നടപ്പിലാക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമല തീര്‍ത്ഥാടകര്‍ക്കായി 100 കോടി ചെലവില്‍ 36 ഇടത്താവളങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി

കൊതുകുകളിലൂടെ കൊളോണിയല്‍ ചരിത്രം വിവരിച്ച്  ബ്രസീലിയന്‍ ആര്‍ട്ടിസ്റ്റ് വിവിയന്‍ കക്കൂരി