in

ഓര്‍മശക്തിയില്‍ റെക്കോര്‍ഡ് നേടിയ ശാന്തി സത്യനെ അഭിനന്ദിച്ചു

തിരുവനന്തപുരം: ഓര്‍ശക്തിയില്‍  ഗിന്നസ്‌റെക്കോര്‍ഡ് നേടിയ കൊല്ലം കടക്കല്‍ ചായിക്കോട് പാറവിള പുത്തന്‍വീട്ടില്‍ ശാന്തി സത്യനെ  വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അഭിനന്ദിച്ചു. കടക്കലിലെ വീട്ടിലെത്തിയാണ് ഷാഹിദാ കമാല്‍ ശാന്തിയെ അഭിനന്ദിച്ചത്.

മുന്നില്‍  നിരത്തി വെച്ചിരിക്കുന്ന വസ്തുക്കളെ അതേ ക്രമത്തില്‍ ഒരു മിനിറ്റ് സമയം കൊണ്ട് ഓര്‍ത്തെടുക്കുകയും പിന്നീട് അതേ ക്രമത്തില്‍ തിരിച്ച് അടുക്കി വെക്കുകയും ചെയ്യുന്ന ‘ലോങസ്റ്റ് സ്വീക്വന്‍സ് ഓഫ് ഒബ്ജക്ട് മെമ്മറൈസ്ഡ് ഇന്‍ വണ്‍ മിനിറ്റ്’ എന്ന ഇനത്തിലാണ്  ശാന്തി  റെക്കോര്‍ഡ് നേടിയത്.

45 വസ്തുക്കളെ ഓര്‍ത്തെടുത്ത ശാന്തി  60 വസ്തുക്കളെ ഓര്‍ത്തെടുത്ത് റെക്കോര്‍ഡ് തിരുത്താനുളള  ശ്രമത്തിലാണ്. ശാന്തിയുടെ കഠിനാദ്ധാനത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം അടുത്ത റെക്കോര്‍ഡിനുളള ശ്രമങ്ങള്‍ക്ക് എല്ലാ  പ്രോത്സാഹനവും നല്‍കുന്നതായും ഷാഹിദാ കമാല്‍ പറഞ്ഞു.

ഭര്‍ത്താവ് അനില്‍സൂര്യയുടെ സഹായത്തോടെയാണ് ശാന്തി പരിശീലനം  നേടിയത്. കൊച്ചുകുഞ്ഞിനെ ഒക്കത്തുവെച്ചായിരുന്നു പലപ്പോഴും ശാന്തിയുടെ പരിശീലനം. ഈ നേട്ടം മുഴുവന്‍ സ്ത്രീകള്‍ക്കും മാതൃകയാണെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തോല്‍പ്പാവക്കൂത്തിന്‍റെ കൗതുകവുമായി ബിനാലെ പരിശീലന കളരി

സാക്ഷര കേരളം മാന്ത്രിക ഏലസ‌ിനു പിന്നാലെ; ബോധവത്‌ക്കരണം ശക്തമാകണമെന്ന് മുഖ്യമന്ത്രി