Sharad Yadav, Ali Anwar,Rajya Sabha, membership, cancelled , petition , action c, Bihar CM ,Nitish Kumar ,Rajya Sabha Chairman ,disqualify , Rajya Sabha Chairman,M. Venkaiah Naidu
in ,

ശരത് യാദവിന്റെയും അന്‍വറലിയുടെയും രാജ്യസഭാംഗത്വം റദ്ദാക്കി

ന്യൂഡൽഹി: ജെഡിയു (JDU) പിളർന്ന സംഭവവുമായി ബന്ധപ്പെട്ട് ശരത് യാദവിന്റെയും (Sharad Yadav) അലി അൻവറിന്റെയും (Ali Anwar) രാജ്യസഭാംഗത്വം (Rajya Sabha membership) റദ്ദാക്കി. ജെഡിയുവിന്റെ ഹര്‍ജി പരിഗണിച്ച രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യനായിഡുവാണ് ഇരുവരുടെയും രാജ്യസഭാംഗത്വം റദ്ദാക്കിയത്.

ജെഡിയുവിന്റെ അംഗമായി രാജ്യസഭിലെത്തിയ ശരത് യാദവ് ഇതേ പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാല്‍ അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നതായി രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതി തന്റെ ഉത്തരവിൽ വ്യക്തമാക്കി.

ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ ശരത് യാദവ് രൂക്ഷമായി എതിർത്തിരുന്നു. തുടർന്ന് ശരത് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ അലി അൻവർ  ശക്തമായി പ്രതിഷേധിച്ചിരുന്നു.

ശരത് യാദവിനെ പുറത്താക്കിയ നടപടി സമൂഹത്തിന് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് അലി അന്‍വര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ബീഹാറിനെ സംബന്ധിച്ച് ശരത് യാദവും നിതീഷ് കുമാറും പാര്‍ട്ടിക്ക് ഒരുപോലെയാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഐക്യജനതാദളിലെ വിമതപക്ഷത്തിനു നേതൃത്വം നൽകുന്ന ശരത് യാദവ് വിഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിൽ കോൺഗ്രസ് സഖ്യത്തിനൊപ്പം ജനവിധി തേടാനാണ് ശരത് യാദവ് വിഭാഗത്തിന്റെ തീരുമാനം.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ കൂടി വിലയിരുത്തിയ ശേഷം പുതിയ പാർട്ടി രൂപീകരിക്കുന്നതിനെ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിതീഷ് കുമാറിന്റെ നേത്യത്വത്തിലുള്ള വിഭാഗത്തിന് പാർട്ടി ചിഹ്നം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതോടെയാണ് പുതിയ പാർട്ടിയെന്ന ആശയം ശരത് യാദവ് വിഭാഗത്തിനുള്ളിൽ ശക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

Trump, Travel Ban, US Supreme Court ,Legal Challenges, victory , White House, ,courts,administration , Supreme Court,president,Muslim countries, citizens, controversial, US, America, United States, travel, 

ട്രംപിന്റെ യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം

രാഹുൽ കോൺഗ്രസ്സ് അധ്യക്ഷ പദവിയിലേക്ക്