Sharjah ruler, jail, Indians, Sultan
in ,

ഷാർജയിലെ ഇന്ത്യൻ തടവുകാർക്ക് മോചനം: ഷാര്‍ജ ഭരണാധികാരി

തിരുവനന്തപുരം: ഷാർജയിലെ ജയിലിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി (Sharjah ruler) ഷേഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി (Sultan bin Muhammad Al-Qasimi) അറിയിച്ചു. ജയിലില്‍ മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെയാണ് മോചിപ്പിക്കുക.

എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവർക്ക് മോചനമൊരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗ വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മോചിപ്പിക്കപ്പെടുന്നവര്‍ക്ക് ഷാര്‍ജയില്‍ തുടര്‍ന്നും താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ തടസമുണ്ടാകില്ലെന്നും ഷേഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി വ്യക്തമാക്കി. കേരളം സമര്‍പ്പിച്ച എട്ട് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് കേരള സര്‍ക്കാരിന്റെ ക്ഷണപ്രകാരം കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരി ഉറപ്പ് നൽകി.

ഷാര്‍ജയിലെ മലയാളികള്‍ക്കുള്ള ഭവന പദ്ധതി ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് കേരള സർക്കാർ സമർപ്പിച്ചത്. കൂടാതെ പ്രവാസികള്‍ക്ക് അവരുടെ കുടുംബങ്ങളെ ഷാർജയിൽ കൊണ്ടു വരുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കുന്നത് പരിഗണിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി അറിയിച്ചു. ഇതിന് പുറമെ നികുതികളില്‍ ഇളവു നല്‍കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പ്രസംഗവേളയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

ദിലീപിന്റെ ജാമ്യഹര്‍ജി; പ്രോസിക്യൂഷന്‍ വാദം നാളെയും

Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

വിവാഹത്തിനായി മതംമാറ്റം; വിമർശനവുമായി എം സി ജോസഫൈന്‍