Sharmila Tagore, MAMI 19th Mumbai Film Festival,
in , ,

അർത്ഥവത്തായ ചിത്രമെടുക്കാൻ സ്വാതന്ത്ര്യം വേണം: ശർമിള ടാഗോർ

മുംബൈ: മൂല്യമേറിയതും അർത്ഥപൂർണ്ണവുമായ ചലച്ചിത്രങ്ങൾ പിറവിയെടുക്കണമെങ്കിൽ അതിനുതകുന്ന അന്തരീക്ഷം നമ്മുടെ രാജ്യത്തുണ്ടാകണമെന്ന് ശർമിള ടാഗോർ (Sharmila Tagore) അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് പത്തൊൻപതാമത്‌ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (MAMI Film Festival) സംസാരിക്കുകയായിരുന്നു അവർ.

പ്രഗല്‌ഭയായ അഭിനേത്രിയും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ ബോർഡ് ) മുൻ അധ്യക്ഷയുമായ ശർമിള ടാഗോർ ബംഗാളി, ഹിന്ദി സിനിമാ രംഗത്തെ നാലു പതിറ്റാണ്ടു കാലത്തെ നിറസാന്നിധ്യമാണ്.

“ഹിന്ദിയും ബംഗാളിയും പോലെ തികച്ചും വ്യത്യസ്തമായ രണ്ടു സിനിമാ വ്യവസായങ്ങളിൽ ഒരേ സമയം പ്രവർത്തിക്കാനായത് അഭിനേത്രി എന്ന നിലയിൽ മാത്രമല്ല വ്യക്തിപരമായും എനിക്ക് ഏറെ പ്രയോജനം ചെയ്തു. സാംസ്കാരികമായ വ്യത്യസ്തതകൾക്കപ്പുറം ചിന്തിക്കാൻ എനിക്കത് പ്രേരണയായി.” മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാർഡ് രണ്ടു തവണ നേടിയിട്ടുള്ള ശർമിള ടാഗോർ പറഞ്ഞു.

കൊൽക്കത്തയിലെത്തി ഓരോ ബംഗാളി ചിത്രത്തിൽ അഭിനയിക്കുമ്പോഴും അവർ പറയും ,”ഇത് ബോംബെ സിനിമയല്ല. സാവധാനത്തിൽ, ചിന്തിച്ച് വരികൾ പറയൂ”. അതേസമയം ഇവിടെ വന്നാൽ മറ്റൊന്നാണ് കേൾക്കുക , ‘ഇതൊരു റേ സിനിമയല്ല, ശർമിള…കുറച്ചു കൂടി വേഗതയാവാം’. അതെ, അവ്വിധം അർത്ഥപൂർണ്ണമായ സിനിമയൊരുക്കാൻ വേണ്ട അന്തരീക്ഷവും അത് നന്നായി ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യവുമാണ് നമുക്ക് വേണ്ടത്. അവ ഒരുക്കുന്നതിലാണ് നമ്മുടെ ശ്രദ്ധ പതിയേണ്ടത്.” സദസ്സ്‌ കരഘോഷങ്ങളോടെയാണ് അവരുടെ വാക്കുകളെ എതിരേറ്റത്.

നടിമാർക്ക് കൂടുതൽ മെച്ചപ്പെട്ട വേഷങ്ങൾ നൽകാൻ തയ്യാറാകണമെന്നും അതിന് പ്രായം ഒരിക്കലും തടസ്സമായി മാറരുതെന്നും അവർ കൂട്ടിച്ചേർത്തു. ബോളിവുഡിൽ കരുത്തുറ്റ നിരവധി സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചുരുക്കം അഭിനേത്രിമാരിൽ ഒരാളാണ് ശർമിള ടാഗോർ.

“സത്യസന്ധവും വിശ്വസനീയവും ആയ രീതിയിൽ സിനിമ ചെയ്യാൻ തയ്യാറായി വരുന്ന യുവാക്കളിൽ മുഴുവൻ പ്രതീക്ഷയും അർപ്പിച്ചു കൊണ്ട്, അങ്ങേയറ്റം വിനയത്തോടെ ഈ പുരസ്കാരം ഞാൻ ഏറ്റുവാങ്ങുന്നു. വലുതും മെച്ചപ്പെട്ടതും കരുത്തുറ്റതുമായ വേഷങ്ങൾ സ്ത്രീകൾക്ക്, പ്രത്യേകിച്ച് അവരിൽ പ്രായം ചെന്നവർക്കു പോലും ലഭിക്കുവാൻ കഴിയും വിധം ഒരു നല്ല നാളെ അവർ നിർമ്മിക്കട്ടെ ” കരഘോഷങ്ങൾക്കിടയിൽ അവർ പറഞ്ഞു. ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാനാണ് ചടങ്ങിൽ അവരെ ആദരിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ലാവലിന്‍ വിധിക്കെതിരെ നാലാം പ്രതി സുപ്രീംകോടതിയില്‍

solar report, tabled, solar scam, assembly, CM,

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി ഉമ്മൻചാണ്ടി; നൽകില്ലെന്ന് മന്ത്രി