Shashi Kapoor,death, Amitabh Bachchan, blog ,Bachchan’s tribute, grief and loss , Deewar ,co-star,Shehenshah star , hairstyle ,behaviour, dear ,wife ,Jennifer,hospital , ,babbua, a heartbreaking tribute ,films, Bollywood, Hollywood
in , ,

ശശി കപൂറിന്റെ വിടവാങ്ങൽ; സ്മരണകളുമായി അമിതാഭ് ബച്ചൻ

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിസ്മയപ്രതിഭ ശശി കപൂർ (Shashi Kapoor) എന്ന ബൽബീൽ രാജ് കപൂറിന്റെ വിട വാങ്ങൽ ചലച്ചിത്രലോകത്തെയും ആരാധകരെയും ഏറെ വിഷാദത്തിലാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചാണ് അഭിനയ കുലപതിയായ ശശി കപൂർ ഈ ലോകത്തോട് വിട പറഞ്ഞത്.

അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും ചലച്ചിത്ര മേഖലയിലെ പല പ്രമുഖരും പങ്കുവച്ചിരുന്നു. അതിൽ ഏറ്റവും ഹൃദയഹാരിയായി പ്രേക്ഷക മനസ്സുകളിലേക്ക് പടർന്നത് ബോളിവുഡ് ഷെഹൻഷാ അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തിയ വാക്കുകളാണ്.

വിഖ്യാത ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂർ എന്ന താരത്തിനോട് തനിക്കുള്ള ആരാധനയും അദ്ദേഹത്തിന്റെ പെരുമാറ്റരീതികൾ ഉൾപ്പെടെയുള്ള ഗുണങ്ങൾ താൻ സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിച്ചതിനെക്കുറിച്ചുമൊക്കെയാണ് ബിഗ് ബി തന്റെ ബ്ലോഗിലൂടെ പങ്കു വച്ചത്.

‘ദീവാർ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച താരസുന്ദരനായ ശശി കപൂറിനെ പറ്റി ബിഗ് ബി ഏറെ വാചാലമായി സ്മരണകൾ അയവിറക്കി. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന്  ചികിത്സയിലായിരുന്ന കപൂറിനെ ആശുപത്രിയിൽ സന്ദർശിക്കാത്തതിന്റെ കാരണം കൂടി അദ്ദേഹം വ്യക്തമാക്കി.

ചികിത്സയുടെ ആദ്യ കാലങ്ങളിൽ താൻ അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടെന്നും പിന്നീട് തന്റെ സുഹൃത്തിനെ അത്തരമൊരു അവസ്ഥയിൽ കാണാൻ കഴിയാത്തതിനാലാണ് സന്ദർശനം ഒഴിവാക്കിയതെന്നും ബച്ചൻ വിശദീകരിച്ചു.

Shashi Kapoor,death, Amitabh Bachchan, blog ,Bachchan’s tribute, grief and loss , Deewar ,co-star,Shehenshah star , hairstyle ,behaviour, dear ,wife ,Jennifer,hospital , ,babbua, a heartbreaking tribute ,films, Bollywood, Hollywoodആറ് വർഷങ്ങൾക്ക് മുൻപ് രോഗബാധിതനായി തന്റെ സുഹൃത്തിനെ കാണേണ്ടി വന്നതിലുള്ള വിഷാദവും അദ്ദേഹം തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി. ശശി കപൂർ ഏവരെയും വിട്ടു പിരിഞ്ഞ വാർത്തയറിഞ്ഞിട്ടും താൻ അവിടേക്കെത്താത്തത് അതിനാലാണെന്നും ബച്ചൻ പറയുന്നു.

എന്നാൽ പിന്നീട് മകൻ അഭിഷേകിനും മരുമകൾ ഐശ്വര്യ റായ് ബച്ചനുമൊപ്പം കപൂർ റെസിഡെൻസിലെത്തി ശശി കപൂറിന്റെ കുടുംബാംഗങ്ങളെ അമിതാഭ് ബച്ചൻ ആശ്വസിപ്പിച്ചു.

തന്നെ ആദ്യമായി ‘ബാബുവ’ എന്ന് വിശേഷിപ്പിച്ചത് ശശി കപൂർ ആണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ തന്റെയും ശശി കപൂന്റെയും ജീവിതത്തിലെ വായിക്കപ്പെടാത്ത കുറച്ച് മികച്ച അധ്യായങ്ങൾ നഷ്ടമായെന്നും ബച്ചൻ തൻറെ ബ്ലോഗിലൂടെ സ്മരിക്കുന്നു.

വ്യത്യസ്തനായ ആ അഭിനേതാവിനെക്കുറിച്ച് ഓർക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ കേശാലങ്കാര ശൈലി അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ബച്ചൻ തുറന്ന് സമ്മതിച്ചു.

ശശി കപൂന്റെ പകുതി ചുരുണ്ട മുടിയിഴകളിൽ ആകൃഷ്ടനായ താൻ അത് സ്വന്തമാക്കുക എന്ന പദ്ധതിയുമായി ഹെയർ ഡ്രെസ്സറായ ഹക്കിമിനെ കണ്ട് അത് പ്രാവർത്തികമാക്കിയതായും അദ്ദേഹം ഓർമ്മിച്ചു. ഇതുവരെ അതങ്ങനെ തന്നെ നിലനിർത്തിയതായും ബിഗ് ബി വെളിപ്പെടുത്തി.

Shashi Kapoor,death, Amitabh Bachchan, blog ,Bachchan’s tribute, grief and loss , Deewar ,co-star,Shehenshah star , hairstyle ,behaviour, dear ,wife ,Jennifer,hospital , ,babbua, a heartbreaking tribute ,films, Bollywood, Hollywoodകുസൃതി നിറഞ്ഞ, എന്നാൽ സൗമ്യമായ ശശി കപൂറിന്റെ സംസാരരീതി അദ്ദേഹം വീണ്ടും ഓർത്തെടുത്തു. പരിചയപ്പെടുന്നവരിൽ സ്നേഹമുണർത്തുന്നതിൽ ശശി കപൂർ അതീവ ശ്രദ്ധാലുവായിരുന്നുവെന്ന് ബച്ചൻ കൂട്ടിച്ചേർത്തു.

ആദ്യമായി ഒരു മാസികയുടെ കവർ പേജിൽ ശശി കപൂറിനെ കണ്ടത് അമിതാഭ് ബച്ചൻ ഇങ്ങനെ ഓർക്കുന്നു. “ഒരു മെർസിഡഡ് സ്പോർട്സ് കാറിനോട് ചേർന്ന് ലോകത്തിലെ യാതൊന്നിനെ കുറിച്ചും ആകുലതകളില്ലാതെ വെട്ടിയൊതുക്കിയ താടിയും മീശയുമായി സുന്ദരനായ മനുഷ്യൻ നിൽക്കുന്നു.

പൃഥ്വിരാജ് കപൂറിന്റെ ഇളയ മകനും രാജ് കപൂർ, ഷമ്മി കപൂർ എന്നിവരുടെ ഇളയ സഹോദരനുമായ ഇദ്ദേഹം അടുത്ത് വരുന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവട് വയ്ക്കുന്നു.

അഭിനേതാവണമെന്ന മോഹം അനിശ്ചിതമായി കൊണ്ടുനടന്നിരുന്ന എനിക്ക് ഇദ്ദേഹത്തെപ്പോലുള്ളവർ കടന്നു വരുമ്പോൾ ആ മോഹം അസാധ്യമാകുമെന്ന് പോലും തോന്നിയിട്ടുണ്ടെന്ന്” ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ അമിതാഭ് ബച്ചൻ വെളിപ്പെടുത്തി.

ബാലതാരമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശശികപൂര്‍ 60-കളോടെ മുന്‍നിര താരമായി വളര്‍ന്നു. മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനിയായിരുന്ന അദ്ദേഹം 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2014-ല്‍ ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 2011-ല്‍ അദ്ദേഹത്തിന് പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

175-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം രണ്ട് ദശാബ്ദത്തോളമായി മുഖ്യധാരയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. ശശി കപൂറിന്റെ ഭാര്യ ജെന്നിഫർ 1984ലാണ് അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

ജിഷ്​ണു കേസ്​ സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം