Shashi Tharoor ,Sunanda Pushkar,charge sheet, Ramesh Chennithala, accused, death, abetting, wife, Delhi police, 
in ,

സുനന്ദയുടെ ദുരൂഹ മരണം: തരൂരിനെതിരായ കുറ്റപത്രത്തിനെതിരെ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് തന്നെ പ്രതിയാക്കി ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അപഹാസ്യമാണെന്ന് ശശി തരൂര്‍ ( Shashi Tharoor ) എംപി പ്രതികരിച്ചു. കോടതിയില്‍ കേസിനെ ശക്തമായി നേരിടുമെന്നും സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു.

ഒക്ടോബര്‍ 17-ന് ഡല്‍ഹി ഹൈക്കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച്‌ ആര്‍ക്കെതിരെയും ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ആറു മാസത്തിന് ശേഷം സുനന്ദ ആത്മഹത്യ ചെയ്യാന്‍ താന്‍ പ്രേരണ ചെലുത്തിയെന്ന അവരുടെ അഭിപ്രായം അവിശ്വസനീയമായ മാറ്റമാണെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.

അതേസമയം, സുനന്ദ പുഷ്കര്‍ മരിച്ച കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ  ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ഡൽഹി പോലീസിന്റെ നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇക്കാര്യത്തില്‍ നിരവധി തവണ മാധ്യമങ്ങള്‍ക്ക് തെറ്റായ വാര്‍ത്തകള്‍ നല്‍കി ശശി തരൂരിനെ അപമാനിച്ചതിന് പുറമെയാണ് ഇപ്പോള്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതെന്നും ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

അധികാരമുപയോഗിച്ച്‌ കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുമുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലാണ് തരൂരിനെ പ്രതിയാക്കാന്‍ ഡല്‍ഹി പോലീസിന് പ്രേരണയായതെന്നും വ്യാജ കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെന്നും പ്രധാനമന്ത്രിയേയും സംഘപരിവാരങ്ങളെയും നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആരോപിച്ചു.

ഫാസിസ്റ്റുകള്‍ മാത്രമേ രാഷ്ട്രീയ എതിരാളികളെ ഇങ്ങനെ കൈകാര്യം ചെയ്യുകയുള്ളൂ എന്നും അവരെ വിമര്‍ശിച്ചതിന്റെ പേരില്‍ നിരവധി ബുദ്ധിജീവികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും ജീവന്‍ തന്നെ നഷ്ടപ്പെട്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂരിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേതെന്നും ഇത്തരം വില കുറഞ്ഞ നാടകങ്ങള്‍ ജനം തള്ളിക്കളയുമെന്നും ധിഷണാശക്തിയും സംശുദ്ധ രാഷ്ട്രീയവും കൈമുതലായുള്ള ശശി തരൂരിന് ജനഹൃദയങ്ങളില്‍ വലിയ സ്ഥാനമുണ്ടെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ആകസ്മിക മരണത്തില്‍ തരൂരിനെ പ്രതിയാക്കി ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

സുനന്ദയുടേ മരണം ആത്മഹത്യയാണെന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാൽ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ശശി തരൂരിനെതിരെ ചുമത്തിയിട്ടുണ്ട്.

പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. ഈ മാസം 24-ന് പട്യാല കോടതിയില്‍ കേസ് പരിഗണിക്കും.

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

2014 ജനുവരി 17-നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ റൂം നമ്പര്‍ 345-ല്‍ സുനന്ദ പുഷ്കറിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ച സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം ഒട്ടേറെ സംശയങ്ങൾ ഉയർത്തിയ സാഹചര്യത്തിലാണ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചത്.

Shashi Tharoor ,Sunanda Pushkar,charge sheet, Ramesh Chennithala, accused, death, abetting, wife, Delhi police, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KSRTC, employees, pregnant lady, hospital, Thiruvananthapuram, conductor, police,social media, helped, traffic block, pain, information, 

മാതൃക കാട്ടിയ കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് അഭിനന്ദനപ്രവാഹം

CBSE, class 10, exam results, announced, websites, students, registered, exams, CBSE board exams , Thiruvananthapuram , top region , 99.60 per cent, qualified candidates, ICSE, Class 10, ISC ,Class 12, exam, results ,declared, Swayam Das, students, class 10, topper, India, Thiruvananthapuram, exam, marks, score,

ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പ്ലസ്ടു പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു; മലയാളി വിദ്യാർത്ഥികൾ തിളങ്ങി