SHe-Box , SHe box , complaints, sexual harassment ,work places ,Kerala,  government-run ,Sexual Harassment Electronic box , received , various ministries, states, private organisations , online portal,launched , grievances ,Ministry of Communications, RTI application, IANS, the Ministry of Women and Child Development ,WCD, Kerala, Bihar, Haryana,
in , ,

ഷീ-ബോക്‌സിലേയ്ക്ക് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് കേരളത്തിൽ നിന്ന്

ന്യൂഡല്‍ഹി: കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം ആരംഭിച്ച ഷീ-ബോക്‌സ് ( SHe-Box ) എന്ന ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനത്തില്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ആകെ 77 പരാതികളാണ് ലഭിച്ചത്.

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം ഷീ-ബോക്‌സ് എന്ന പേരില്‍ കഴിഞ്ഞ വർഷം ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയത്.
നാല് പരാതികളാണ് കേരളത്തിൽ നിന്നും ലഭിച്ചത്.

മൂന്ന് പരാതികളുമായി ബീഹാര്‍ രണ്ടാം സ്ഥാനത്താണ്. തെലങ്കാനയില്‍ നിന്ന് രണ്ടു പരാതികൾ ലഭിച്ചു. സ്ത്രീപീഡന കേസുകളിൽ മുൻപന്തിയിലായ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

തുടക്കത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള വനിതാജീവനക്കാർക്ക് മാത്രമായിരുന്നു ഷീ ബോക്‌സില്‍ പരാതി നല്‍കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളിലുള്ളവര്‍ക്കും പരാതി സമര്‍പ്പിക്കാനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

ആശയവിനിമയ വകുപ്പില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത്. മൂന്ന് മാസങ്ങള്‍ക്കിടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 25 സ്ത്രീകള്‍ ഷീബോക്‌സില്‍ പരാതി നല്‍കി. ഏഴ് മാസങ്ങൾക്ക് മുൻപാണ് കേന്ദ്ര സർക്കാരിന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ആരംഭിച്ചത്.

‘Sexual Harassment Electronic box’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ ഷീ-ബോക്‌സ്’. കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ് സ്ത്രീകള്‍ക്കായുള്ള ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചത്.

SHe box, complaints, sexual harassment ,work places ,Kerala,  government-run ,Sexual Harassment Electronic box , received , various ministries, states, private organisations , online portal,launched , grievances ,Ministry of Communications, RTI application, IANS, the Ministry of Women and Child Development ,WCD, Kerala, Bihar, Haryana,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,

ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോർട്ട്

NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training

ദേശീയ വാഴ മഹോത്സവം: സൈക്കിള്‍ റാലിയും ഫ്‌ളാഷ് മോബും നടന്നു